Kerala
വോട്ടവകാശം വിനിയോഗിക്കാന്‍ സന്ദേശവുമായി പിതാക്കന്‍മാര്‍
വോട്ടവകാശം വിനിയോഗിക്കാന്‍ സന്ദേശവുമായി പിതാക്കന്‍മാര്‍
അനിൽ ജോസഫ്
തിരുവനന്തപുരം: ‘ഒരു പൗരന്റെ മൗലീകാവകാശമാണ് വോട്ട്’ എന്ന സന്ദേശം വിളിച്ചോതി പിതാക്കന്‍മാര്‍ വോട്ട് രേഖപ്പെടുത്തി. കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസിലും, ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യവും സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസും ജവഹര്‍ എല്‍പിഎസിലുമാണ് വോട്ടവകാശം വിനിയോഗിച്ചത്.
പൗരന്റെ മൗലീകാവകാശമാണു വോട്ട് എന്നും, കോവിഡ് കാലത്തും പ്രതിസന്ധികളെ അഭിമുഖീകരിച്ച് വോട്ട് ചെയ്യാനെത്തിയവരെ അഭിനന്ദിച്ചുമാണു പിതാക്കന്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനയോഗിച്ച് മടങ്ങിയത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പില്‍, അടുത്ത രണ്ട് ഘട്ടങ്ങളിലും ജനങ്ങള്‍ സുരക്ഷിതരായി വോട്ടവകാശം രേഖപ്പെടുത്തണമെന്ന് പിതാക്കന്‍മാര്‍ ഓര്‍മ്മിപ്പിച്ചു.