Vatican

വൈദികന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച് അക്രമിയുടെ കുത്തേറ്റ മലയാളി സന്യാസിനിയ്ക്ക് കാവൽ മാലാഖയുടെ മുഖം

"ഞാൻ പിശാചാണ്, ഞാൻ സാത്താനാണ്" എന്നലറിക്കൊണ്ട് ആക്രമണം...

സ്വന്തം ലേഖകൻ

ജനോവ: ആക്രമിയിൽ നിന്ന് വൈദികന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച മലയാളി സന്യാസിനിയ്ക്ക് കഴുത്തിൽ മാരകമായ കുത്തേറ്റു. 2020 ജനുവരി 31-ന് ഇറ്റലിയിൽ ജനോവയിലെ സാൻ ഫ്രാൻചെസ്കോ ദേവാലയത്തിലാണ് സംഭവം. ആക്രമിക്കുവാൻ കഠാരയുമായി ഓടിയടുത്ത അക്രമിയിൽ നിന്ന് വൈദീകനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് സിസ്റ്ററിന് മാരകമായ പരുക്കേറ്റത്.

വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വെച്ചുള്ള ആരാധനയ്ക്ക് ശേഷം വിശുദ്ധകുർബാന അർപ്പണത്തിനായി വൈദീകൻ പോകുവാൻ തുടങ്ങുമ്പോൾ “ഞാൻ പിശാചാണ്, ഞാൻ സാത്താനാണ്” എന്നലറിക്കൊണ്ട് 57 വയസ്സുള്ള ഒരു മനുഷ്യൻ പ്രായമായ വൈദീകന്റെ പക്കലേയ്ക്ക് 40 സെന്റീമീറ്റർ നീളമുള്ള കഠാരയുമായി ഓടിയടുക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിശ്വാസ സമൂഹം സ്തംഭിച്ചു നിന്നപ്പോൾ 30 വയസുമാത്രം പ്രായമുള്ള മലയാളിയായ സിസ്റ്റർ ദിവ്യ അക്രമിയുടെ മുന്നിലേക്ക് ഓടിയിറങ്ങി വൈദികന് സംരക്ഷണമൊരുക്കുകയായിരുന്നു. ഒടുവിൽ വൈദികന് നേരെ ഉയർന്ന കഠാര താഴ്ന്നത് സിസ്റ്റർ ദിവ്യയുടെ കഴുത്തിൽ.

കർത്താവിന്റെ ബലിയർപ്പിക്കുവാനായി പോകുവാൻ തുടങ്ങിയ വൈദികന് ഒരുപോറൽ പോലുമേൽക്കാതെ സംരക്ഷിക്കുവാൻ സിസ്റ്റർ ദിവ്യയ്ക്ക് സാധിച്ചത് സിസ്റ്ററിന് കാവൽമാലാഖയുടെ ഛായയായതിനാലാണ്. പരുക്ക് ഗുരുതരമായിരുന്നുവെങ്കിലും, ജീവന് ഭീഷണിയായില്ല. സിസ്റ്റർ ദിവ്യ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.

ഡിവൈൻ പ്രൊവിഡൻസ് സന്യാസ സമൂഹത്തിലെ അംഗമാണ് സിസ്റ്റർ ദിവ്യ. കേരളത്തിലെ ആലപ്പുഴയിൽ നിന്ന് 2011-ൽ സന്യാസിനിയായി വ്രതവാഗ്‌ദാനം ചെയ്ത സി.ദിവ്യ 2013-ൽ ഇറ്റലിയിലെ ജനോവയിൽ സേവനത്തിനായി വന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker