വെള്ളറട കര്‍മ്മലമാതാമല തീര്‍ത്ഥാടനവും, ആഗനമകാല നോമ്പ് അനുഷ്ടഠാനങ്ങളും ആരംഭിച്ചു
സ്വന്തം ലേഖകൻ
വെള്ളറട: ഈ വര്‍ഷത്തെ കര്‍മ്മലമാതാമല തീര്‍ത്ഥാടനവും, തിരുപിറവി ആഗമനകാല അനുഷ്ഠാനങ്ങളും ഭക്തിനിര്‍ഭരമായ തിരുക്കർമ്മങ്ങളോടെ ആരംഭിച്ചു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കാണ് കര്‍മ്മലമാതാമലയില്‍ തിരിതെളിഞ്ഞത്. നോമ്പാചാരാനുഷ്ഠാന കര്‍മ്മങ്ങള്‍ തെക്കന്‍ കുരിശുമല തീര്‍ത്ഥാടനക്രന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ ഉത്ഘാടനം ചെയ്തു. ആഗമനകാല നോമ്പാചാരണങ്ങളും, അനുഷ്ഠാനങ്ങളും ദൈവോന്‍മുഖമായിരിക്കണമെന്നും, ജീവിതത്തില്‍ അവ പ്രാവര്‍ത്തികതലത്തില്‍ വരുമ്പോള്‍ മാത്രമേ അര്‍ത്ഥവത്തായ ഫലങ്ങള്‍ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
“ജീവന്റെ ജാഗ്രതയുള്ളവരാകുക” എന്ന വിഷയത്തില്‍ സെമിനാറും, ജപമാല, മരിയന്‍ നൊവേന ദിവ്യബലി എന്നിവയും നടന്നു. ദിവ്യബലിയ്ക്ക് ഫാ.അലക്സ് സൈമണ്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉണ്ടന്‍കോട് സെന്റ് ജോസഫ് ദേവാലയത്തിലെ മതബോധന അദ്ധ്യാപകര്‍ തിരുക്കർമ്മങ്ങകള്‍ക്ക് നേതൃത്വംനല്‍കി.
ഡിസംബര്‍ 6 ഞായറാഴ്ച 3 മണിക്ക് “ആനന്ദഭരിതരാകുക” എന്ന വിഷയത്തില്‍ സെമിനാര്‍, ജപമാല, മരിയന്‍ നൊവേന തുടർന്ന്, ദിവ്യബലി ഫാ.അജീഷ് ക്രിസ്തുദാസ് ദിവ്യബലിയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വാഴിച്ചല്‍ ഇടവക തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഡിസംബര്‍ 13 ഞായറാഴ്ച 3 മണിക്ക് “പരിശുദ്ധരാകുക” എന്ന വിഷയത്തില്‍ സെമിനാര്‍ ജപമാല, മരിയന്‍ നൊവേന, ദിവ്യബലി, യുവജന ശുശ്രൂഷക ഡയറക്ടര്‍ ഫാ.റോബിന്‍ സി.പീറ്റര്‍ ദിവ്യബലിയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. മണിവിള ഇടവക യുവജന സമിതി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഡിസംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് “പ്രകാശിതരാകുക” എന്ന വിഷയത്തില്‍ സെമിനാര്‍, ജപമാല, മരിയന്‍ നൊവേന ദിവ്യബലി, മുഖ്യകാര്‍മ്മികന്‍ പനച്ചമൂട് സെന്റ് ജൂഡ് ഇടവക വികാരി ഫാ.ഫ്രാന്‍സിസ്, നേതൃത്വം പനച്ചമൂട് ഇടവക.
ഡിസംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ജപമാല, മരിയന്‍ നൊവേന തുടര്‍ന്ന് ആഘോഷമായ ദിവ്യബലി മുഖ്യകാര്‍മ്മികന്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ. പീറ്റര്‍. കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാര്‍ക്കോസ് ഫാ.അലക്സ് സൈമണ്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കുരിശുമല, കൊല്ലക്കോണം, കൂട്ടപ്പൂ ഇടവകാംഗങ്ങള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഫാ.രതീഷ് മര്‍ക്കോസ് ദിവ്യജ്യോതി ആശീര്‍വദിക്കും. ഫാ.അലക്സ് സൈമണ്‍ തിരുപിറവി ആശംസ അര്‍പ്പിക്കും. ഇടവക ഗായക സംഘങ്ങള്‍ നേതൃത്വം നല്‍കുന്ന കരോള്‍ഗാനം, കേക്ക് മുറിക്കല്‍ ജന്‍മദിനാഘോഷങ്ങള്‍ എന്നിവനടക്കും. തുടര്‍ന്ന് ഭവനങ്ങളിലേയ്ക്ക് ദിവ്യജ്യോതി പ്രയാണവും ഉണ്ടായിരിക്കും.
തിരുക്കർമ്മങ്ങൾ കോവിഡ്-19 മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ക്രമീകരിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.