വിദ്യാർഥികൾ മാറ്റങ്ങളുടെ പുതിയ കാലത്തെ തിരിച്ചറിയണം; ബിഷപ്പ് ഡോ.അലക്സ് വടക്കുംതല
ലത്തീൻ കത്തോലിക്ക സമുദായദിനാഘോഷവും ആദരവ്-2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
സ്വന്തം ലേഖകൻ
കണ്ണൂർ: മാറ്റങ്ങളുടെയും മുന്നേറ്റങ്ങളുടെയും പുതിയ കാലത്തെ തിരിച്ചറിയാനും ഉൾക്കൊള്ളാനും വിദ്യാർഥികൾക്കു സാധിക്കണമെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ സെൻറ് മൈക്കിൾസ് സ്കൂൾ ഹാളിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രൂപത സമിതി സംഘടിപ്പിച്ച ലത്തീൻ കത്തോലിക്ക സമുദായദിനാഘോഷവും ആദരവ്-2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ കരുണയോടും ആർദ്രതയോടും സമീപിക്കുകയും സമൂഹത്തിലെ മാനവിക മുല്യങ്ങൾ മുറുകെപിടിച്ചും നാളത്തെ നക്ഷത്രങ്ങളായി വിദ്യാർഥികൾ തിളങ്ങണമെന്നും ബിഷപ്പ് പറഞ്ഞു.
കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്വ.സജീവ് ജോസഫ് MLA മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ സമുദായദിനം സന്ദേശം നൽകി.
ഡോക്ടറേറ്റ് നേടിയ മോൺ.ക്ലാരൻസ് പാലിയത്ത, ഡെന്നി കെ.ജോൺ കോളയാട്, ലിനറ്റ് തോമസ് തലശ്ശേരി, മ്യൂറൽ പെയ്ന്റങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡും, എഷ്യ ബുക്ക് ഓഫ് ഗ്രാൻഡ് മാസ്റ്റർ പദവിയും നേടിയ അനു റിയ അജീഷ് എന്നിവരെ പ്രത്യേകം ആദരിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി. കൂടാതെ, കണ്ണൂർ രൂപതയുടെ പരിധിയിൽപ്പെടുന്ന കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 120 വിദ്യാർഥികൾക്ക് മെമന്റോ നൽകി ആദരിച്ചു.
ഫാ.മാർട്ടിൻ രായപ്പൻ, ഫാ.ജോസഫ് കല്ലേപ്പള്ളിൽ, ഗോഡ്സൺ ഡിക്രൂസ്, ജോൺ ബാബു, കെ.എച്ച്. ജോൺ, ഷേർളി സ്റ്റാൻലി, ക്രിസ്റ്റഫർ കല്ലറക്കൽ, ഡിക്സൺ ബാബു, ജോസഫൈൻ, പോൾ ഡിസൂസ, റോബർട്ട് ഷിബു എന്നിവർ സംസാരിച്ചു.