Kerala

വല്ലാർപാടം തീർത്ഥാടനദിനം പ്രളയ ദുരന്തം നേരിട്ടവർക്ക് വേണ്ടിയുള്ള പ്രാർഥനാ ദിനമാക്കി

വല്ലാർപാടം തീർത്ഥാടനദിനം പ്രളയ ദുരന്തം നേരിട്ടവർക്ക് വേണ്ടിയുള്ള പ്രാർഥനാ ദിനമാക്കി

സ്വന്തം ലേഖകൻ

വല്ലാർപാടം: വല്ലാർപാടം തീർത്ഥാടനദിനം പ്രളയ ദുരന്തം നേരിട്ടവർക്ക് വേണ്ടിയുള്ള പ്രാർഥനാ ദിനമാക്കിമാറ്റി വരാപ്പുഴ അതിരൂപത. ദിവ്യബലിയിൽ പ്രളയ ദുരന്തം നേരിട്ട മുഴുവൻ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിച്ചു.

വരാപ്പുഴ അതിരൂപതയിൽ വർഷാവർഷം നടത്താറുള്ള വല്ലാർപാടം തീർത്ഥാടനദിനമാണ്, വല്ലാർപാടം ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ പ്രളയ ദുരന്തം ബാധിച്ച കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പിച്ച് പ്രാർത്ഥിച്ചത്.

എറണാകുളത്തുനിന്നും വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ കാൽനട തീർത്ഥാടനം ഇത്തവണ ഉണ്ടായില്ല. പകരം വല്ലാർപാടം ബസിലിക്കയിൽ ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻറെ നേതൃത്വത്തിലുള്ള ദിവ്യബലി മാത്രമാണ് നടത്തപ്പെട്ടത്.

പ്രളയദുരന്തത്തിൽ അകപ്പെട്ട മുഴുവൻ ആളുകളെയും കുടുംബങ്ങളെയും വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ അടിമ സമർപ്പിച്ച് അവരുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹായവും ശക്തിയും നൽകാൻ പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു.

വരാപ്പുഴ ആർച്ച് ബിഷപ്പ് തിരുകർമ്മങ്ങളിൽ മുഖ്യകാർമികനായിരുന്നു. വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, മോൺ. ജോസഫ് തണ്ണികോട്ട്, മോൺ. ജോസഫ് പടിയാരം പറമ്പിൽ, മോൺ. ജോസഫ് എട്ടുരുത്തിൽ എന്നിവരുൾപ്പെടെ വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള നിരവധി വൈദീകർ സഹകാർമികരായി.

തിരുക്കർമ്മങ്ങൾ ലളിതമായി നടത്തുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കി ആണ് ഇത്തവണ തീർത്ഥാടന ദിനം ആചരിച്ചത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker