ലോഗോസ് ക്വിസ്സിന് മുന്നോടിയായി “മുന്നൊരുക്ക ക്വിസ്സ്” മത്സരവുമായി കണ്ണറവിള ഇടവക
ലോഗോസ് ക്വിസ്സിന് മുന്നോടിയായി "മുന്നൊരുക്ക ക്വിസ്സ്" മത്സരവുമായി കണ്ണറവിള ഇടവക
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: ലോഗോസ് ക്വിസ്സിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കണ്ണറവിള പരിശുദ്ധാത്മാ ദൈവാലയത്തിലെ മതാദ്ധ്യാപകർ പ്രധാനാദ്ധ്യാപിക പുഷ്പ്പം ടീച്ചറിൻ്റ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി ‘മുന്നൊരുക്ക ക്വിസ്സ്’ മത്സരം നടത്തി. വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്വിസ് മത്സരം.
മോറിയ, പാഷൻ ഓഫ് ദ ക്രൈസ്റ്റ്, ബഥേൽ എന്നിങ്ങനെ കുട്ടികളെ 3 ഗ്രൂപ്പുകളായി തിരിക്കുകയും ലോഗോസ് ക്വിസ്സ് ഭാഗങ്ങൾ എല്ലാംതന്നെ ഉൾപ്പെടുത്തി ക്വിസ്സ് മത്സരം നടത്തുകയും ചെയുകയായിരുന്നു. 6 ഘട്ടങ്ങളായിട്ടാണ് മത്സരം നടത്തിയത്.
ഓരോ ഗ്രൂപ്പിലും10 കുട്ടികൾ വീതം ആകെ 30 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ ഗ്രൂപ്പിലും ഉണ്ടായിരുന്ന ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ മുതൽ പി.ജി. വരെയുള്ള കുട്ടികൾ വളരെ ആവേശത്തോടെ ഓരോ ചോദ്യത്തിനും ഉത്തരം പറഞ്ഞു.
വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ, പാഷൻ ഓഫ് ദ ക്രൈസ്റ്റ് 795 പോയിന്റോടെ ഒന്നാം സ്ഥാനവും, മോറിയ 530 പോയിന്റോടെ രണ്ടാം സ്ഥാനവും, ബഥേൽ 280 പോയിന്റോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഇത്തരം ക്വിസ്സ് മത്സരങൾ കുട്ടികളിൽ ബൈബിൾ ജ്ഞാനം വളത്തുന്നതിനു ഉപകരിക്കുമെന്ന് ഇടവക വികാരി ഫാ. ബിനു പറഞ്ഞു. ഈ മത്സരം ബൈബിളിലെ സംഭവങ്ങൾ കൂടുതൽ മനസിലാക്കാൻ സഹായിച്ചുവെന്ന് മതബോധ വിദ്യാർത്ഥികൾ സന്തോഷം പ്രകടിപ്പിച്ചു.