Diocese
ലോഗോസ് ആക്രമണം; വർഗ്ഗീയതയുടെ പുതിയ രൂപം; കെ.എൽ.സി.എ
ലോഗോസ് ആക്രമണം; വർഗ്ഗീയതയുടെ പുതിയ രൂപം; കെ.എൽ.സി.എ
നെയ്യാറ്റിൻകര: ലോഗോസ് പാസ്റ്ററൽ സെന്റർ ആക്രമണം വർഗ്ഗീയതയുടെ പുതിയ രൂപമാണെന്ന് കേരളാലാറ്റിന്‍ കാത്തലിക് അസോസിയേഷൻ.
വ്‌ളാങ്ങാമുറിയിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ലോഗോസ് പാസ്റ്ററൽ സെന്ററിൽ വിവിധങ്ങളായ സെമിനാറുകളും ക്യാമ്പുകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
രാത്രി മദ്യപിച്ച് ലക്കുകെട്ട് എത്തിയ അക്രമികൾ വൈദിക-സന്യാസ ജീവിതത്തിന് മുന്നോടിയായി നടന്ന ക്യാമ്പിലേക്ക് നടത്തിയ ആക്രമണം ആസൂത്രിതമാണെന്നും കെ.എൽ.സി.എ. പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സ്‌ഥാപനങ്ങളിലേക്ക് നിരന്തരമായി ആക്രമണങ്ങൾ നടന്നിട്ടും ന്യൂന പക്ഷത്തിന് വേണ്ടി നിലകൊളളുമെന്ന് പറയുന്ന സർക്കാരിനെ ഇനി എങ്ങനെ ജനം മുഖവിലക്കെടുക്കുമെന്നും കെ.എൽ.സി.എ. ചോദിച്ചു.