Parish

ലിറ്റിൽവേ ദിനം വ്യത്യസ്തമാക്കി ആറയൂരിലെ കുരുന്നുകൾ; വിശുദ്ധ കൊച്ചുത്രേസ്യക്ക് ഒരു പൂന്തോട്ടവും പിടിയരിയും

ലിറ്റിൽവേ ദിനം വ്യത്യസ്തമാക്കി ആറയൂരിലെ കുരുന്നുകൾ; വിശുദ്ധ കൊച്ചുത്രേസ്യക്ക് ഒരു പൂന്തോട്ടവും പിടിയരിയും

ഷിജു ലാൽ, ആറയൂർ

ആറയൂർ: ആറയൂർ സെന്റ് എലിസബത്ത് ദേവാലയത്തിൽ സെപ്റ്റംബർ 30 ഞാറാഴ്ച ലിറ്റിൽവേ ദിനം വിശുദ്ധ കൊച്ചുത്രേസ്യക്ക് ഒരു പൂന്തോട്ടവും പിടിയരിയുമായി വ്യത്യസ്തതയോടും ക്രിയാത്മകമായും ആഘോഷിച്ചു.

ലിറ്റിൽവെ ദിനാഘോഷത്തിന്റെ ഭാഗമായാണ് വി.കോച്ചുത്രേസ്യയ്ക്ക് കുട്ടികൾ മനോഹരമായ പൂന്തോട്ടം നിർമിച്ചതും, നിർദനരായ തങ്ങളുടെ കൂട്ടുകാർക്ക് സ്നേഹസ്പർശത്തിന്റെ പിടിയരി നൽകിയതും.

ഇടവക വികാരി ഫാ. ജോസഫ് അനിൽ, ഫാ. ജസ്റ്റിൻ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് പതാക ഉയർത്തി ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് ആറയൂർ ലിറ്റിൽവെ തുടക്കം കുറിച്ചിരിക്കുന്നത്. പതാക ഉയർത്തലിന് ശേഷം, ഫാ. ജസ്റ്റിന്റെ നേതൃത്വത്തിൽ ദിവ്യബലി നടത്തി. ലിറ്റിൽവേയുടെ പ്രാധാന്യവും, കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണമെന്നുമുള്ള ചിന്തകൾ അച്ചൻ നൽകി. കുട്ടികൾ വി.കൊച്ചുത്രേസ്യക്ക് കാഴ്ച്ചയായ് ചെടി തൈകളും പിടിയരിയും സമർപ്പിച്ചു

.

ദിവ്യബലിക്ക് ശേഷം ഇടവകവികാരിയും കുട്ടികളും ആനിമേറ്റർമാരും ചേർന്ന് ദേവാലയ മുറ്റത്ത് മനോഹരമായ പൂന്തോട്ടം നിർമ്മിച്ചു. ‘കുട്ടികളുടെ ഹൃദയമാണ് ഈ പൂന്തോട്ടം ആ ഹൃദയത്തെ ആരും നശിപ്പിക്കരുത്’ എന്ന് ഫാ.ജോസഫ് അനിൽ പറഞ്ഞു.

തുടർന്ന്, ലിറ്റിൽവെയിലെ കുട്ടികൾ “ഒരു പിടി അരി” നൽകി കാരുണ്യത്തിന്റെ കുഞ്ഞു മാതൃകയായി. കുട്ടികൾ കൊണ്ടുവന്ന അരി ഇടവക വികാരി ഫാ. ജോസഫ്അനിൽ നിർദനരായ 4 കുട്ടികൾക്ക് നൽകി. ‘കുട്ടികളുടെ ഈ നല്ല മനസ് ലോകത്തിന് തന്നെ മാതൃകയാണെന്നും കുട്ടികളെ കൂടുതൽ കാരുണ്യ പ്രവർത്തനത്തിന് പ്രോത്സാഹിപ്പിക്കണമെന്നും’ വികാരിയച്ചൻ കൂട്ടിച്ചേർത്തു.

സഹവികാരി ഫാ. ജസ്റ്റിൻ ഫ്രാൻസിസ്, ലിറ്റിൽവേ ആനിമേറ്റർമാർ തുടങ്ങിയവർ തുടക്കം മുതൽ ആഘോഷങ്ങളിൽ സന്നിഹിതരായിരുന്നു.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker