യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ യൗസേപ്പിതാവിന് സമര്‍പ്പിതമായ നെയ്യാറ്റിന്‍കര രൂപതയുടെ രജത ജൂബിലി; ചരിത്ര നിമിഷത്തില്‍ നെയ്യാറ്റിന്‍കര രൂപത
രൂപയുടെ രജത ജൂബിലിക്കൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക രജത ജൂബിലിയും ആഘോഷിക്കുകയാണ്
അനില്‍ ജോസഫ്
തിരുവനന്തപുരം: ആഗോള കത്തോലിക്കാ സഭ യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കുമ്പോള്‍ നെയ്യാറ്റിന്‍കര രൂപതയും ചരിത്ര നിമിഷത്തിലൂടെയാണ് കടന്ന് പോകുന്നത്. 1996-ല്‍ ജോണ്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പുതിയ രൂപത പ്രഖ്യാപിക്കുമ്പോള്‍ രൂപതയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിനെ നല്‍കിയതും, ഫ്രാന്‍സിസ് പാപ്പയിലൂടെ യൗസേപ്പിതാവര്‍ഷത്തിന്റെ പ്രഖ്യാപന വര്‍ഷത്തില്‍ രൂപതയുടെ രജത ജൂബിലി ആഘോഷിക്കുന്നതും ചരിത്രത്താളുകളില്‍ രേഖപ്പെടുത്തപ്പെടുകയാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ ബോബെകഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം അതിരൂപതയെ വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിക്കുമ്പോള്‍ സംസ്ഥാനത്തെ തന്നെ പിന്നോക്ക മലയോര മേഖലയിലെ വിശ്വാസികളുടെ ആശയുടെയും അഭിലാഷത്തിന്റെയും പൂര്‍ത്തീകരണം കൂടിയായിരുന്നു നെയ്യാറ്റിന്‍കര രൂപത.
രൂപതയുടെ പ്രഥമ മെത്രാനായി ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലും വികാരി ജനറലായി അന്നത്തെ തിരുവനന്തപുരം അതിരൂപതയുടെ വികാരി ജനറലായിരുന്ന ഫാ.എസ്.തേമാസിനെയും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ നിയമിച്ചു. രൂപതയുടെ സ്ഥാപനത്തിന്റെ 25-Ɔο വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പിന്നോക്കാവസ്ഥ ഉണ്ടെങ്കിലും വിശ്വാസപരമായി ഉയരാനും ഉണരാനും ഏറെ സാധിച്ചിട്ടുണ്ട്. രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്റെ നേതൃത്വത്തില്‍ കരുത്തുറ്റ വൈദീക-അല്‍മായ മുന്നേറ്റം രൂപതയില്‍ രൂപപ്പെടുത്താന്‍ സാധിച്ചത് രൂപതയെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വളരാന്‍ സഹായിച്ചു.
2020 നവംമ്പര്‍ 1-ന് രൂപതാസ്ഥാപനത്തിന്റെ 24-Ɔο വാര്‍ഷികാഘോഷവേദിയില്‍ ജൂബലി വര്‍ഷ പ്രഖ്യാപനം നടന്നെങ്കിലും (നെയ്യാറ്റിന്‍കര രൂപതാ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം), ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം ഇടവകകളില്‍ വിശുദ്ധ യൗസേപ്പിതാ വര്‍ഷത്തിന്റെ തുടക്കവും, ജൂബിലി വര്‍ഷത്തിന്റെ ഇടവകാതല ആഘോഷങ്ങളുടെ തുടക്കവും സംയുക്തമായി നടത്തുകയായിരുന്നു 2021 ജനുവരി 31-ന്. രൂപയുടെ രജത ജൂബിലിക്കൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക രജത ജൂബിലിയും ആഘോഷിക്കുകയാണ് നെയ്യാറ്റിന്‍കര രൂപത. ആഘോഷങ്ങളുടെ ഭാഗമായി രൂപതയുടെ 247 ദേവാലയങ്ങളിലും യൗസേപ്പിതാ വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയും, ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
രൂപതയുടെ അന്തിയൂര്‍ക്കോണം വിശുദ്ധ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടി ഫാ.തോമസ് തറയില്‍ രജത ജൂബി പതാക ഉയര്‍ത്തി. കെആര്‍എല്‍സിസി അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ഇടവക വികാരി ഫാ.റോബിന്‍ രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉണ്ടന്‍കോട് ഫൊറോനയിലെ ആനപ്പാറ ദേവാലയത്തില്‍ യൗസേപ്പിതാവിന്റെ തിരുസരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തോടെയാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചത്. ഇടവക വികാരി ഫാ.ജോയി സാബു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ഇടവകകള്‍ വ്യത്യസ്തമായാണ് ജൂബിലി ആഘോഷങ്ങളുടെ തുടക്കത്തിന് പങ്കാളികളായത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക