മാധ്യമങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുവാനുള്ള നീക്കത്തില് പ്രതിക്ഷേധവുമായി കെഎല്‍സിഎ
മാധ്യമങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുവാനുള്ള നീക്കത്തില് പ്രതിക്ഷേധവുമായി കെഎല്‍സിഎ
സ്വന്തം ലേഖകൻ
എറണാകുളം: മാധ്യമങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുവാനുള്ള നീക്കത്തില്‍ കെഎല്‍സിഎയുടെ പ്രതിഷേധം. ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളില്‍ ഇരകളുടെ വാക്കുകള്‍ ഉള്‍പ്പെടെ പ്രക്ഷേപണം ചെയ്തതിന് മാധ്യമങ്ങള്‍ക്കുനേരെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങളുടെ 6-ാം ചട്ടം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ക്ക് മുതിര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെഎല്‍സിഎ സംസ്ഥാനസമിതി കുറ്റപ്പെടുത്തി.
കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടം പ്രകാരം നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനും ഇത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ നല്കാന്‍ മുതിര്‍ന്നാല്‍ അത് ഭരണകൂട ഭീകരത മറച്ചുവയ്ക്കാന്‍ പ്രഖ്യാപിക്കുന്ന മാധ്യമ അടിയന്തരാവസ്ഥയായി മാത്രമേ കാണാനാകൂ എന്ന് കെഎല്‍സിഎ സംസ്ഥാന സമിതി വിലയിരുത്തി. ഭരണകൂടം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ടുചെയ്യുന്ന ഭരണകൂടത്തിന്‍റെ പിന്തുണയുള്ള മാധ്യമങ്ങളോട് ഡല്‍ഹി സംഭവത്തില്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.
ജനവികാരം ഭയന്ന് നിയന്ത്രണം പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമാണ്, എങ്കിലും ഇത്തരത്തിലുള്ള നടപടികള്‍ ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ രാഷ്ട്രത്തിന്‍റെ അസ്ഥിത്വത്തിനുതന്നെ ചേര്‍ന്നതല്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് എന്നിവര്‍ പറഞ്ഞു.