മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ ഹെയ്സിന്റെ കവിതയും
തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് സെന്റ് പീറ്റര്‍ ഇടവകാഗമാണ് ഹെയ്സ്...
അനിൽ ജോസഫ്
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ ഹെയ്സ് എസ്. ജാക്സന്റെ കവിതയും ഉള്‍പ്പെടുത്തിയിരുന്നു. ‘ഇടറി വീഴാതെ നാം കരുതലായ് കാവലായ്’ എന്ന് തുടങ്ങുന്ന കവിത “മഹാവ്യാധിയില്‍ മനമിടറാതെ” എന്ന ശീര്‍ഷകത്തിലാണ് ഹെയ്സ് രചിച്ചത്. അക്ഷര വൃക്ഷം എന്ന പേരില്‍ ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തിലായിരുന്നു ഹെയ്സ് കവിത രചിച്ചത്.
തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലെ 10-Ɔο ക്ലാസ് വിദ്യാര്‍ഥിയായ ഹെയ്സ് ഈ സ്കൂളിലെ തന്നെ അധ്യാപികയായ ജന്റില്‍ഡയുടെയും ആര്‍ട്ടിസ്റ്റായ സാജു ജാക്സന്റെയും മകനാണ്. തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് സെന്റ് പീറ്റര്‍ ഇടവകാഗമാണ് ഹെയ്സ്.
ധനമന്ത്രി തോമസ് ഐസക്ക് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍ കുട്ടികള്‍ ലോക്ഡൗണ്‍ കാലത്ത് രചിച്ച 14 കവിതകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഹെയ്സ് എസ്. ജാക്സണ്‍ എഴുതിയ കവിതയുടെ പൂര്‍ണ്ണ രൂപം
ഇടറി വീഴാതെ നാം
മാനസങ്ങള്‍ ചേര്‍ത്ത്
കരുതലായ് കാവലായ്
മാറി നില്‍ക്കാം
നമ്മളീ, ദുരിത സാഗരം താണ്ടുവാന്‍
ഹൃദയ നാളങ്ങള്‍ കോര്‍ത്ത് വെക്കാം
ലോകമേ, നീ തോല്‍ക്കില്ലൊരിക്കലും
ഏത് നിറമുള്ള, മനുഷ്യരാണെങ്കിലും
എത്ര കൊടുമുടികള്‍ പര്‍വതങ്ങള്‍ താണ്ടി
എത്ര താഴ്ചകള്‍ കണ്ടവര്‍ നമ്മള്‍
എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്‍
എത്ര തീയില്‍ അമര്‍ന്നവര്‍ നമ്മള്‍
ഉയര്‍ത്തെണീക്കാനായ് ജനിച്ചവര്‍ നമ്മള്‍
മരിക്കിലും ഒരിക്കലും തോല്‍ക്കില്ല നമ്മള്‍
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group