Kerala

മനസ്സുകളുടെ നൊമ്പരങ്ങൾ ഒപ്പാൻ ഇടവകകളിലൂടെ “ക്യാരിസ് വെക്കേഷൻ റിട്രീറ്റ്”

മനസ്സുകളുടെ നൊമ്പരങ്ങൾ ഒപ്പാൻ ഇടവകകളിലൂടെ "ക്യാരിസ് വെക്കേഷൻ റിട്രീറ്റ്"

വീണ്ടും ഒരവധിക്കാലംകൂടി വരവായി. കളികളും വിനോദങ്ങളും ഏവരുടെയും മനസ്സുകളെ സന്തോഷഭരിതമാക്കുന്ന ഈ കാലം വിശുദ്ധിയോടുംകൂടി ആകുന്നുവെങ്കിൽ മനോഹരമാകും. സന്തോഷങ്ങൾ ഭൗതികതലത്തിൽ നിന്ന് മനസ്സിന്‍റെ അടിത്തട്ടുകളെ തൊടുമ്പോൾ ഈ അവധിക്കാലത്തിന് ഏറെ മനോഹരിത കൈവരും.

ക്യാരിസ് വെക്കേഷൻ റിട്രീറ്റിനെക്കുറിച്ച്…

ലോകസുവിശേഷവത്ക്കരണത്തിന്‍റെ ഭാഗമായി ക്യാരിസ് മിനിസ്ട്രീസ് കുട്ടികൾക്കും യുവാക്കൾക്കുമായി തുടക്കം കുറിച്ച ഹെവൻലി ഫ്ളവേഴ്സ് മാസികയുടെ ടീം അംഗങ്ങൾ നേതൃത്വം നല്‍കുന്ന “ക്യാരിസ് വെക്കേഷൻ റിട്രീറ്റ്” പ്രോഗ്രാമുകൾക്ക് തുടക്കമായി. ഇടവകകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന, ത്രിദിന റിട്രീറ്റ് പ്രോഗ്രാമുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, ഭവന സന്ദർശനം, വ്യക്തിത്വ വികസിനാതിഷ്ഠിത പരിപാടികൾ, സ്പിരിച്വൽ ഷെയറിംഗ് തുടങ്ങിയ നിരവധി പരിപാടികൾ ഈ റിട്രീറ്റിൽ ഒരുക്കിയിരിക്കുന്നു. ബഹുമാനപ്പെട്ട വൈദീകരും സിസ്റ്റേഴ്സും അത്മീയ ശുശ്രൂഷകരും ഡോക്ടേഴ്സും ഒക്കെ അടങ്ങുന്ന വിപുലമായ ടീമാണ് ഇടവകളിലൂടെ ഈ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുടെ ആശീവാദത്തോടെ തുടക്കം കുറിച്ച ഹെവൻലി ഫ്ളവേഴ്സിന്‍റെ ശുശ്രൂഷകളുടെ പുതിയ ശുശ്രൂഷയാണ് ഇത്. കുട്ടികളെയും യുവാക്കളെയും വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തിൽ വിശുദ്ധിയോടെ ജീവിക്കാൻ പ്രാപ്തരാക്കുകയാണ് ഈ ശുശ്രൂഷയിലൂടെ ലക്ഷ്യമിടുന്നത്.

ഇടവകകളിലും മതബോധന യൂണിറ്റുകളിലും സന്നദ്ധ സ്ഥാപനങ്ങളിലും ഈ ശുശ്രൂഷ നടത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ : 9447 9320 26, 9495 0570 50

ഡയറക്ടർ: ഫാ. ബെന്നി കിഴക്കയിൽ
ചെയർമാൻ: ജോയ്മോൻ ബേബിച്ചൻ

വെബ്സൈറ്റ്: www.ministriesofcharis.in




			
Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker