മദര്‍ തെരേസക്കെതിരെ ആർ.എസ്.എസ്.; ഭാരത രത്‌നം തിരികെ വാങ്ങണമെന്ന് ആവശ്യം
മദര്‍ തെരേസക്കെതിരെ ആർ.എസ്.എസ്.; ഭാരത രത്‌നം തിരികെ വാങ്ങണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മദര്‍ തെരേസയുടെ ഭാരത രത്‌നം തിരിച്ചെടുക്കണമെന്ന് ആർ.എസ്.എസ്. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റി ഹൗസില്‍ നിന്ന് കുട്ടികളെ വിറ്റെന്ന ആരോപണം ഉന്നയിച്ചാണ് മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെയും മദര്‍ തെരേസക്കുമെതിരെ ആർ.എസ്.എസ്. തിരിയുന്നത്.
ആർ.എസ്.എസ്. നേതാവ് രാജീവ് തുളിയാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. 1980-ലാണ് രാജ്യം മദറിന് ഭാരത രത്‌നം നല്‍കി ആദരിച്ചത്. ഇന്ത്യന്‍ പൗരന്‍മാര്‍ ഭാരത രത്‌നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും, റാഞ്ചിയിലെ സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും ഈയാള്‍ ആവശ്യപ്പെട്ടു. മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഈയാള്‍ ആരോപണം ഉന്നയിച്ചു.
അതേസമയം ബി.ജെ.പി. മിഷണറിസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിയെ തകര്‍ക്കാന്‍ ബി.ജെ.പി. യുടെയും ആർ.എസ്‌എസി.ന്റെയും നേതൃത്വത്തിൽ പകയോടെയുളള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു.
ആരു തന്നെ ആരോപണം ഉന്നയിച്ചാലും മിഷണറീസ് ഓഫ് ചാരിറ്റി മുന്നോട്ട് പോകുമെന്നും ബംഗാള്‍ സംര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.