മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ഷോൺ ലൂയി ട്യുറാൻ അന്തരിച്ചു
മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ഷോൺ ലൂയി ട്യുറാൻ അന്തരിച്ചു
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് – കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന്‍ അന്തരിച്ചു. പാര്‍ക്കിന്‍സന്‍സ് രോഗത്തിനു ചികിത്സയിലായിരുന്നു. അമേരിക്കയിലെ ആശുപത്രിയിൽ ഇന്നലെ 5-Ɔο തിയതി വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.
ഫ്രാന്‍സില്‍ ബര്‍ദൂ സ്വദേശിയാണ് അന്തരിച്ച 75 വയസുള്ള കര്‍ദ്ദിനാള്‍ ട്യുറാന്‍.
വിവിധ മതങ്ങളുമായുള്ള സഭയുടെ സംവാദപാതയില്‍ തന്‍റെ ജീവിതം 11 വര്‍ഷക്കാലം ഏറെ വിശ്വസ്തതയോടെ അദ്ദേഹം ചെലവഴിച്ചു. ഒരു പതിറ്റാണ്ടിലേറെ അദ്ദേഹം വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തിലും സേവനംചെയ്തിട്ടുണ്ട്.
2018 ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിച്ച കര്‍ദ്ദിനാള്‍ ട്യുറാന്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ മദ്ധ്യപൂര്‍വ്വദേശത്തെ സംഘട്ടനങ്ങളെ വിശേഷിപ്പിച്ചത്, “സംസ്ക്കാരങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലിത്, അറിവില്ലായ്മയും മതമൗലികവാദവും തമ്മിലുള്ള പോരാട്ടമാണിത്” എന്നാണ്. അതുപോലെ, ഭാരതത്തിലെ ഹൈന്ദവ സഹോദരങ്ങളെ കഴിഞ്ഞ ദീപാവലിനാളില്‍ പൊതുവായ കത്തിലൂടെ അഭിസംബോധനചെയ്തുകൊണ്ട് കര്‍ദ്ദിനാൾ പറഞ്ഞതിങ്ങനെ: “ഹിന്ദുമതത്തിന്‍റെ ശക്തി സഹിഷ്ണുതയാണ്. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടമാടുന്ന കലാപങ്ങള്‍ക്കു പിന്നില്‍ മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയില്ലായ്മയാണ്.”
വത്തിക്കാന്‍റെ നയന്ത്രവിഭാഗത്തില്‍ 1975 മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
1990-ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്കും വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയായും നിയമിതനായിരുന്നു.
2003-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന് വത്തിക്കാന്‍ ലൈബ്രറിയുടെ ഉത്തരവാദിത്ത്വവും സഭയുടെ ‘കമര്‍ലേന്‍ഗോ’ (Administrator of Pontifical House) പദവിയും വഹിച്ചു.
2007-ല്‍ ബെനഡിക്ട് 16-Ɔമന്‍ പാപ്പായാണ് അദ്ദേഹത്തെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി നിയമിച്ചത്
2013-ല്‍ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ ട്യുറാനെ ആത്മീയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൊന്തിഫിക്കല്‍ കമ്മിഷന്‍റെ അംഗമായും നിയമിച്ചു. രണ്ടു മാസംമുന്‍പുവരെയ്ക്കും ഏറെ കര്‍മ്മനിരതനായിരുന്നു അദ്ദേഹം.