ബോണക്കാട് ലാത്തിചാര്‍ജ്ജ് ; നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍
ബോണക്കാട് ലാത്തിചാര്‍ജ്ജ് ; നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍
നെയ്യാറ്റിന്‍കര ;ബോണക്കാട് കുരിശുമലയില്‍ പ്രാര്‍ഥിക്കാനെത്തിയ വിശ്വസികളെ കാണിത്തടം ചെക്‌പോസ്റ്റിലും വിതിര കലുങ്ക് ജംഗ്‌ഷനിലും ലാത്തിചാര്‍ജ്ജിലൂടെ മാരകമായ പരിക്കേല്‍പ്പിച്ച പോലീസിന്റെ നടപടിക്കെതിരെ ഇന്നലെയും നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ദേവാലയങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മൗന ജാഥകളും നടന്നു.
വ്‌ളാത്താങ്കര ഫൊറോനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു . ഉദയന്‍കുളങ്ങര ദേവാലയത്തില്‍ നിന്നരംഭിച്ച പ്രകടനം ഫൊറോന വികാരി ഫാ.എസ്.എം അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യ്‌തു. തുടര്‍ന്ന് പ്രകടനം നെയ്യാറ്റിന്‍കര പട്ടണത്തില്‍ സമാപിച്ചു.
രൂപതാമീഡിയാ സെല്‍ ഡയറക്‌ടര്‍ ഫാ.ജയരാജ്, രൂപതാ കെഎല്‍സിഎ പ്രസിഡന്റ് ഡി.രാജു,കെഎല്‍സിഎ സംസ്‌ഥാന സമിതി അംഗം ജെ.സഹായദാസ് , സെക്രട്ടറി സദാനന്ദന്‍ , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍ ഫാ.ക്രിസ്റ്റഫര്‍, ഫാ.വിപിന്‍ എഡ്‌വേര്‍ഡ്, കെഎല്‍സിഎ വ്‌ളാത്താങ്കര പ്രസിഡന്റ് സോമരാജ്, കെസിവൈഎം പ്രസിഡന്റ് സരിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതയിലെ നെടുമങ്ങാട് കാട്ടാക്കട താലൂക്കുകളിലെ വിവിധ ദേവാലയങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.