ബി.സി.സി. രൂപീകരണം ലത്തീന്‍ സഭയില്‍ വിപ്ലവകരമായി മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു; മോണ്‍.ഡി.സെല്‍വരാജന്‍
ബി.സി.സി. രൂപീകരണം ലത്തീന്‍ സഭയില്‍ വിപ്ലവകരമായി മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു; മോണ്‍.ഡി.സെല്‍വരാജന്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ബി.സി.സി. രൂപീകരണം ലത്തീന്‍ സഭയില്‍ വിപ്ലവകരമായി മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചെന്ന് മോണ്‍.ഡി.സെല്‍വരാജന്‍. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പാറശാല ബി.സി.സി. സംഗമം ആറയൂര്‍ വിശുദ്ധ എലിസബത്ത് ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോണ്‍സിഞ്ഞോര്‍.
അടിസ്ഥാന ക്രൈസ്തവ സമൂഹ (ബി.സി.സി.) രൂപികരണം സഭയില്‍ ആദ്ധ്യാത്മികമായ വലിയ ഉര്‍വുണ്ടാക്കുന്നതിന് സഹായിച്ചു. ആദിമ ക്രൈസ്തവ സമൂഹം വിശ്വാസത്തില്‍ വളര്‍ന്ന് വന്നതുപോല വിശ്വാസം പ്രഘോഷിക്കുന്നതിനും വിശാസ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനും ബി.സി.സി. സംവിധാനം സഹായകമായെന്നും അദേഹം പറഞ്ഞു.
രൂപത ഇക്കെല്ലം വിദ്യാഭ്യാസ വര്‍ഷമായി ആചരിക്കുന്നതിനാല്‍ മൂല്ല്യാധിഷ്ടിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്കും സംഗമത്തില്‍ തുടക്കം കുറിച്ചു. ഫൊറോന വികാരി ഫാ.ജോസഫ് അനില്‍ അധ്യക്ഷത വഹിച്ചു. മോണ്‍.വി.പി. ജോസ്, ഫൊറോന സെക്രട്ടറി പോള്‍ പി.ആര്‍., പ്രസിഡന്‍റ് സത്യദാസ്, തോമസ് കെ. സ്റ്റീഫന്‍, ഫാ.ജോസഫ് ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.