പുനലൂർ: രൂപതയിലെ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പുനലൂർ ബിഷപ്പും രൂപതാ കോർപറേറ്റ് മാനേജ്മെന്റ് രക്ഷാധികാരിയുമായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തനെ ആദരിച്ചു.
വിവിധ സ്കൂളുകളിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കു യാത്രയയപ്പും നൽകി. യോഗം സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഫാ. റൊണാൾഡ് എം.വർഗീസ് ഉദ്ഘാടനം ചെയ്തു.
കോർപറേറ്റ് മാനേജർ റവ.ഡോ. ക്രിസ്റ്റി ജോസഫ്, എച്ച്.എം. ഫോറം സെക്രട്ടറി എസ്. വി.ഷാജി, ജയ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കോർപറേറ്റ് മാനേജ്മെന്റ് വെബ്സൈറ്റിന്റെ സ്വിച്ച്ഓൺ കർമവും ഡയറക്ടറിയുടെ പ്രകാശനവും ബിഷപ് നിർവഹിച്ചു.