Kerala

ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളി കാലത്തിനൊത്ത് സഭയെ ഉയർത്തിയ ഇടയൻ; ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി അദ്ദേഹം മാറി...

സ്വന്തം ലേഖകൻ

വരാപ്പുഴ: താമരശ്ശേരി രൂപതയുടെയും കല്യാൺ രൂപതയുടെയും മുൻ മെത്രാനായിരുന്ന ദിവംഗതനായ പോൾ ചിറ്റിലപ്പിള്ളി കാലത്തിനൊത്ത് സഭയെ ആത്മീയമായും ഭൗതികമായും ഉയർത്തിയ ഇടയശ്രേഷ്ഠൻ ആണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരളത്തിൽ മാത്രമല്ല ഭാരതസഭയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും എപ്പോഴും എല്ലാവർക്കും പ്രചോദനവും മാതൃകയും ആയിരുന്നുവെന്ന് ആർച്ചുബിഷപ്പ് അനുസ്മരിച്ചു.

സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം പ്രാധാന്യം കൊടുത്തു. അതേസമയം, കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി അദ്ദേഹം മാറിയിരുന്നു.

“നവീകരിക്കുക ശക്തിപ്പെടുത്തുക” എന്ന മെത്രാഭിഷേക വേളയിൽ എടുത്ത അദ്ദേഹത്തിന്റെ ആപ്തവാക്യം അന്വർത്ഥമാക്കുന്ന ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും, ഈ വിയോഗം കേരള സഭയ്ക്ക് തീരാനഷ്ടമാണെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker