“ഫ്രെത്തെല്ലി തൂത്തി” മലയാള പരിഭാഷ പ്രകാശനം ചെയ്തു
ഗ്രന്ഥത്തിലുടനീളം നാം സോദരാണെന്ന ബോധ്യം പരിശുദ്ധപിതാവ് ഊട്ടിയുറപ്പിക്കുന്നുണ്ട്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാഹോദര്യവും സാമൂഹിക സൗഹൃദവും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം ‘ഫ്രത്തെല്ലി തൂത്തി’യുടെ മലയാള പരിഭാഷ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു.
പുസ്തകത്തിന്‍റെ ആദ്യ കോപ്പി അല്‍മായ പ്രതിനിധി ജോണ്‍ വിനേഷ്യസ് ഏറ്റുവാങ്ങി. കത്തോലിക്ക സഭയുടെ ഔദ്യോഗിക മുഖപത്രമായ ഒസ്സര്‍വത്തൊരെ റൊമാനോയുടെ ഏഷ്യയിലെ പ്രസാധകരായ കാര്‍മ്മല്‍ ഇന്‍റര്‍നാഷ്ണല്‍ പബ്ലിഷിംഗ് ഹൗസാണ് പരിഭാഷ നടത്തിയിട്ടുള്ളത്.
പ്രകാശന ചടങ്ങില്‍ പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ഫാ. ജെയിംസ് ആലക്കുഴിയില്‍ ഒ.സി.ഡി, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജോസഫ് നെല്ലിക്കശ്ശേരി ഒ.സി.ഡി എന്നിവര്‍ സന്നിഹിതരായിരുന്നു.
8 അധ്യായങ്ങളും 287 ഖണ്ഡികകളുമുള്ള ഈ ഗ്രന്ഥത്തിലുടനീളം നാം സോദരാണെന്ന ബോധ്യം പരിശുദ്ധപിതാവ് ഊട്ടിയുറപ്പിക്കുന്നുണ്ട്.