Vatican

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടു, കൈമാറി – വത്തിക്കാൻ കോടതി വൈദികനെ ശിക്ഷിച്ചു

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടു, കൈമാറി - വത്തിക്കാൻ കോടതി വൈദികനെ ശിക്ഷിച്ചു

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കാണുകയും കൈമാറുകയും ചെയ്ത കുറ്റത്തിന്  വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തിൽ ജോലിചെയ്തിരുന്ന മിലാൻ സ്വദേശിയായ വൈദികൻ, കാർളോ കപേലയെയാണ് ജൂൺ 23-ന് വത്തിക്കാന്‍റെ കോടതി ശിക്ഷിച്ചത്.

അഞ്ചു വർഷത്തെ തടവും 5000-യൂറോ (3.5 ലക്ഷം രൂപയുടെ) പിഴയുമാണ് ശിക്ഷ.

അമേരിക്ക, ക്യാനഡ എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളിൽ ജോലിചെയ്യവെ വൈദികന്റെ കമ്പ്യൂട്ടറിൽ നിന്നും ഫോണിൽ നിന്നും രണ്ടു രാജ്യങ്ങളിലെയും പൊലീസ് കണ്ടുകെട്ടിയ ബാല-ആശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും തെളിവുകളെ ആധാരമാക്കിയുള്ള വിചാരണയുടെ അന്ത്യത്തിലാണ് 51-വയസ്സുകാരനായ വൈദികനെ വത്തിക്കാന്‍റെ കോടതി ശിക്ഷിച്ചത്.

അമേരിക്കയിൽ നിന്നും ഫാ. കാർളോയുടെ കുറ്റകൃത്യത്തെക്കുറിച്ചു ലഭിച്ച ആരോപണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ 2017-ഏപ്രിലിൽ വത്തിക്കാന്‍റെ കോടതി, പ്രതിയെ വിളിപ്പിച്ച് താക്കീതു നൽകിയതിൽ പിന്നെയും കുറ്റകൃത്യം തുടർന്നതായി സാമൂഹ്യ മാധ്യമ ശൃംഖലകളിൽ നിന്നും തെളിവുകൾ ലഭിച്ചതോടെയാണ് രണ്ടു ദിവസം നീണ്ട വിചാരണയ്ക്കുശേഷം വിധിയുണ്ടായത്.

സമൂഹ്യമാധ്യമ ശൃഖലകളില്‍ അശ്ലീല ചിത്രങ്ങള്‍ പ്ര‍ദർശിപ്പിക്കുകയും കൈമാറുകയും ചെയ്ത കുറ്റത്തിന് പ്രതിയെ അമേരിക്കൻ, കനേഡിയൻ പൊലീസിന് കൈമാറണമെന്ന അഭ്യർത്ഥനയെ വത്തിക്കാന്‍റെ കോടതി തള്ളിക്കളയുകയുണ്ടായി.

കോടതിവിധി അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ പൗരോഹിത്യജീവിതത്തിന്‍റെ തുടർച്ചയെക്കുറിച്ച് തീരുമാനിക്കുന്ന കാനോനിക വിചാരണയും വത്തിക്കാൻ വൈകാതെ നടത്തും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker