പൂവച്ചല്‍ വിശുദ്ധ എഡ്‌വേര്‍ഡ് ദേവാലയ തിരുനാളിന് ഭക്‌തി നിര്‍ഭരമായ തുടക്കം
പൂവച്ചല്‍ വിശുദ്ധ എഡ്‌വേര്‍ഡ് ദേവാലയ തിരുനാളിന് ഭക്‌തി നിര്‍ഭരമായ തുടക്കം
കട്ടയ്‌ക്കോട് ; നെയ്യാറ്റിന്‍കര രൂപതയിലെ പൂവച്ചല്‍ വിശുദ്ധ എഡ്‌വേര്‍ഡ് ദേവാലയ തിരുനാളിന് വെളളിയാഴ്‌ച തുടക്കമായി . വൈളളിയാഴ്‌ച വൈകുന്നേരം 6.15 ന് കാട്ടാക്കട റീജിയണല്‍ കോ- ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ സമൂഹ ദിവ്യബലിക്കു മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ നേതൃത്വം നല്‍കി.
റീജിയണൽ കോ ഓർഡിനേറ്റർ എന്ന നിലയിൽ മോണ്സിഞ്ഞോറിന് സ്വീകരണം നൽകി.വചന പ്രഘോഷണം കുരുതംകോട് ഇടവക വികാരി ഫാ.മെല്‍വിന്‍ മെന്‍ഡസ് നിര്‍വ്വഹിച്ചു .ഇന്ന് 6.30 ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര റീജിയണല്‍ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും നമ്പ്യതി ഇടവക വികാരി ഫാ. വിക്‌ടര്‍ എവെരിസ്റ്റ്‌സ് വചന സന്ദേശം നല്‍കും തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം .
തിരുനാള്‍ സമാപന ദിവസമായ നാളെ വൈകിട്ട് 6.30 ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് മാണിക്യപുരം ഇടവക വികാരി ഫാ.ജോണ്‍.കെ പി നേതൃത്വം നല്‍കും പാലിയോട് ഇടവക വികാരി ഫാ.കിരണ്‍രാജ് ഡി വചന സന്ദേശം നല്‍കും തുടര്‍ന്ന് സ്‌നേഹ വിരുന്ന് എന്ന് ഇടവക വികാരി ഫാ. ബിനു വര്ഗീസ് അറിയിച്ചു .