Kerala

പി.എസ്.സി. അംഗങ്ങളുടെ നിയമനത്തിലെ അവഗണന; മുഖ്യമന്ത്രിക്ക് കെ.എല്‍.സി.എ.യുടെ പ്രതിഷേധം

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320 (3) പ്രകാരമുള്ള ഭരണഘടനാ സംവിധാനമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍...

സ്വന്തം ലേഖകൻ

കൊച്ചി: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ ലത്തീന്‍ സമുദായത്തിന് പ്രാതിനിത്യം നൽകാതിരുന്നതില്‍ പ്രതിഷേധിച്ച് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320 (3) പ്രകാരമുള്ള ഭരണഘടനാ സംവിധാനമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിത്യം നല്‍കി, പൊതു തൊഴില്‍ നിയമനരീതികള്‍ സുതാര്യമാക്കുകയാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പ്രധാന ചുമതല. അത്തരത്തിലുള്ള കമ്മീഷന്‍ നിയമനത്തില്‍തന്നെ അര്‍ഹമായ പ്രാതിനിധ്യം എല്ലാവിഭാഗങ്ങള്‍ക്കും നല്‍കുകയെന്നത് സാമൂഹിക നീതിയുടെ ഭാഗമാണ്. അത്തരത്തിലുള്ള സാമൂഹിക നീതി സമുദായത്തിന് നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എല്‍.സി.എ.) സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, എബി കുന്നേപറമ്പില്‍, ഇ.ഡി.ഫ്രാന്‍സീസ്, ജെ.സഹായദാസ്, ജോസഫ് ജോൺസൺ, ടി.എ.ഡാല്‍ഫിന്‍, എസ്.ഉഷാകുമാരി, അജു ബി.ദാസ്, ബിജു ജോസി, എം.സി.ലോറന്‍സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്‍റണി, വിന്‍സ് പെരിഞ്ചേരി, അഡ്വ.ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker