പിന്നോക്ക-ദലിത് വിഭാഗങ്ങൾക്ക് നേതൃത്വം നൽകാൻ ഡോ. ഇ പി ആൻറണിയെ പോലുള്ള നേതാക്കൾ ആവശ്യമാണ്; രമേശ് ചെന്നിത്തല
സമുദായത്തിന് വേണ്ടി മാത്രമല്ല സമൂഹത്തിലും നിരവധി സേവനങ്ങൾ ചെയ്ത വ്യക്തിത്വം
ഷെറി ജെ.തോമസ്
എറണാകുളം: പിന്നോക്ക-ദലിത് വിഭാഗങ്ങൾക്ക് നേതൃത്വം നൽകാൻ ഡോ. ഇ പി ആൻറണിയെ പോലുള്ള നേതാക്കൾ ആവശ്യമാണെന്ന് രമേശ് ചെന്നിത്തല. കെ എൽ സി എ സ്ഥാപക ജനറൽ സെക്രട്ടറി ഡോ ഇ പി ആൻറണി അനുസ്മരണ സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്ത് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ ശേഷിയുള്ള സമുദായ നേതാവായിരുന്നു അദ്ദേഹം എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കോട്ടപ്പുറം രൂപത ബിഷപ് ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. സമുദായത്തിന് വേണ്ടി മാത്രമല്ല സമൂഹത്തിലും നിരവധി സേവനങ്ങൾ ചെയ്ത വ്യക്തിത്വം ആയിരുന്നു ഇ പി ആൻറണി എന്ന് ബിഷപ്പ് പറഞ്ഞു.
ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എംഎൽഎ, കെ എൽ സി എ പ്രസിഡണ്ട് ആൻറണി നൊറോണ, കെ എൽ സി എ ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, കെആർഎൽസിസി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവിയർ, ആന്റണി അമ്പാട്ട്, ഡോ. എൻ അശോക് കുമാർ, എൻ ഡി പ്രേമചന്ദ്രൻ, സി ജെ പോൾ, ജോസഫ് ജൂഡ്, അജിത് തങ്കച്ചൻ, എം സി ലോറൻസ്, ബിജു ജോസി, എബി കുന്നേപറമ്പിൽ, ജസ്റ്റിൻ കരിപ്പാട്ട്, ജസ്റ്റീന ഇമ്മാനുവൽ, പൂവം ബേബി എന്നിവർ പ്രസംഗിച്ചു.