Vatican

പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനാചരണത്തിന് പാപ്പായുടെ ഉച്ചഭക്ഷണം പാവപ്പെട്ടവരോടൊത്ത്

പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനാചരണത്തിന് പാപ്പായുടെ ഉച്ചഭക്ഷണം പാവപ്പെട്ടവരോടൊത്ത്

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനാചരണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച, ഫ്രാന്‍സീസ് പാപ്പാ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, വിവിധ സംഘടനകളുടെയും ഇടവകസംഘങ്ങളുടെയും നേതൃത്വത്തില്‍ എത്തിയ 3000 ത്തോളം വരുന്ന പാവപ്പെട്ടവരുമൊത്ത് കൂടിക്കാഴ്ച നടത്തുകയും പോള്‍ ആറാമന്‍ ശാലയില്‍ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തത്.

കരുണയുടെ ജൂബിലി വര്ഷാചരണം സമാപിച്ചതിന്‍റെ അടുത്ത ദിവസം, അതായത് 2016 നവമ്പര്‍ 21 -നാണ് ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവര്‍ക്കായുള്ള ദിനാചരണം എല്ലാ വർഷവും നടത്തണമെന്ന് ആഹ്വാനം ചെയ്തത്. അങ്ങനെ 2017 നവംബർ 19 -ന് പാവപ്പെട്ടവര്‍ക്കായുള്ള പ്രഥമ ദിനാചരണം നടത്തപ്പെട്ടു. ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച്, ആണ്ടുവട്ടത്തിലെ സാധാരണകാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ചയാണ് പാവപ്പെട്ടവര്‍ക്കായുള്ള ദിനം ആചരിക്കപ്പെടുന്നത്. ഇക്കൊല്ലം ഇത് ഈ ഞായറാഴ്ചയായിരുന്നു.

പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനാചരണത്തിന്റെ ഭാഗമായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന താല്ക്കാലിക രോഗപരിശോധനാചികിത്സാ കേന്ദ്രം, വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ ഫാന്‍സീസ് പാപ്പാ സന്ദര്‍ശിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായ സന്ദര്ശനമായിരുന്നു ഇത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരും വൈദ്യ പരിശോധനയ്ക്കായി എത്തിയിരുന്നവരുമൊത്ത് അല്പസമയം ചിലവഴിച്ച പാപ്പാ അവര്‍ക്കെല്ലാവര്‍ക്കും ആശീര്‍വ്വദിച്ച ജപമാലയും നല്കിയാണ് യാത്രയായത്. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സിമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല പാപ്പായ്ക്കൊപ്പം ഉണ്ടായിരുന്നു.

ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം വർഷ ദിനാചരണത്തോടനുബന്ധിച്ച്, ഒരാഴ്ചയായി പാവപ്പെട്ടവര്‍ക്കായി വത്തിക്കാനിൽ ഒരുക്കിയിരുന്നതാണ് ഈ വൈദ്യപരിശോധന-ചികിത്സാ കേന്ദ്രം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker