പാലിയോട് സെന്റ് ജോസഫ് ദേവാലയ തിരുനാളിന് തുടക്കമായി
പാലിയോട് സെന്റ് ജോസഫ് ദേവാലയ തിരുനാളിന് തുടക്കമായി
വെളളറട: പാലിയോട് സെന്റ് ജോസഫ് ദേവാലയത്തിന്റെ 78- ാമത് മധ്യസ്‌ഥ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. കിരൺ രാജ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് തിരുനാൾ ആരംഭ ദിവ്യബലിയ്ക്ക് നേതൃത്വം നൽകി.
തിരുനാളിന്റെ ഭാഗമായി നടക്കുന്ന ഇടവക നവീകരണ ധ്യാനത്തിന് ഫാ. ആന്റണി മച്ചേരി മണ്ണിൽ വി.സി. നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ ഫാ.അജിൻ അൽബർണാർഡ്, ഫാ. അനീഷ് ആൻസൽ, ഫാ. റോബിൻ സി. പീറ്റർ, ഫാ. രതീഷ് മാർക്കോസ്, ഫാ. നെൽസൺ തിരുനിലത്ത്, ഫാ. ജോസഫ് ഷാജി, ഫാ. ജോർജ്ജ് ലിജൻ l, ഫാ. അജീഷ് ക്രിസ്‌തുദാസ്, ഫാ. സജിൻ തോമസ്, ഫാ. ജസ്റ്റിൻ, ഫാ. അലക്‌സ് സേവ്യർ, ഫാ. എം.കെ. ക്രിസ്‌തുദാസ് തുടങ്ങിയവർ നേതൃത്വം നൽകും.
30 തിങ്കളാഴ്‌ച വൈകിട്ട് ദിവ്യബലിയെ തുടർന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. സമാപന ദിനമായ മെയ് 1- ന് വൈകിട്ട് 6 മണിക്ക് തിരുനാൾ ദിവ്യബലി, മുഖ്യ കാർമ്മികൻ കമുകിൻകോട് ഇടവക വികാരി ഫാ. ജോയിമത്യാസ്. വചനാമൃതം നൽകുന്നത് ഫാ. അജി അലോഷ്യസ് കൊല്ലോട് ഇടവക വികാരി. തുടർന്ന് സ്‌നേഹ വിരുന്ന്.