Kerala
പാലാ സെന്‍റ് തോമസ് സ്കൂള്‍ സംസ്കാരത്തിന്‍റെ തറവാട് : മാര്‍ ജേക്കബ് മുരിക്കന്‍
പാലാ സെന്‍റ് തോമസ് സ്കൂള്‍ സംസ്കാരത്തിന്‍റെ തറവാട് : മാര്‍ ജേക്കബ് മുരിക്കന്‍
സ്വന്തം ലേഖകന്‍
പാല; പാലാ സെന്‍റ് തോമസ് സ്കൂള്‍ സംസ്കാരത്തിന്‍റെ തറവാടെന്ന് പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ , എല്ലാ വിഭാഗം ആളുകളെയും സഹോദര ഭാവേന സ്വീകരിക്കുന്ന മീനച്ചിലിന്‍റെ തനത് പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള പ്രയാണമാണ് പാല സെന്‍റ് തോമസ് സ്കൂള്‍ 125 വര്‍ഷം ആയി നടത്തുന്നതെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.
സ്കൂളിന്‍റെ ശതോത്തര രജത ജൂബിലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു പിതാവ്. രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിന്‍റെ ദീര്‍ഘവീക്ഷണമാണ് പാലയുടെ സംസ്കാരത്തെ ഇത്ര സമ്പന്നമാക്കുന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപപ്പെടാന്‍ കാരണമാക്കിയതെന്നും ബിഷപ്പ് പറഞ്ഞു.
സ്കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലില്‍ അധ്യക്ഷതവഹിച്ചു