പത്തനംതിട്ട രൂപത സാന്തോം ഹൗസിങ് പദ്ധതി താക്കോല്‍ ദാനം നടത്തി
പത്തനംതിട്ട രൂപത സാന്തോം ഹൗസിങ് പദ്ധതി താക്കോല്‍ ദാനം നടത്തി
സ്വന്തം ലേഖകന്‍
പത്തനംതിട്ട : പ്രളയ ദുരിതാശ്വാസത്തിന് ഭാഗമായി മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട രൂപത നടപ്പിലാക്കുന്ന സാന്തോം ഹൗസിംഗ് പദ്ധതി പ്രകാരം പണിപൂര്‍ത്തിയാക്കിയ 4 വീടുകളുടെ താക്കോല്‍ ദാനം നടത്തി.
രൂപതാധ്യക്ഷന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ മുന്‍ രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു.
വികാരി ജനറല്‍ മോണ്‍. ഡോ.ഷാജി മാണികുളം മേരി മക്കള്‍ സന്യാസസമൂഹം െ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പേഴ്സിജോണ്‍, ബഥനി സന്യാസിനി സമൂഹം പത്തനംതിട്ട പ്രൊവിന്‍സ് സുപ്പീരിയര്‍ സിസ്റ്റര്‍ ഹൃദ്യ എന്നിവര്‍ പ്രസംഗിച്ചു
മയിലപ്രയില്‍ സഭാ വക സ്ഥലത്ത് ആറ് വീടുകളാണ് പണിയുന്നത് ഇതില്‍ നാലു വീടുകളുടെ താക്കോല്‍ നടത്തിയത് രണ്ട് വീടുകള്‍ക്ക് ഉടന്‍ കൈമാറും
59 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നിലവിലെ പദ്ധതി പൂര്‍ത്തീകരിക്കുന്നതെന്ന് ബിഷപ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു