ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന് അന്ത്യാജ്ഞലി
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന് അന്ത്യാജ്ഞലി
സ്വന്തം ലേഖകന്‍
കൊച്ചി: കാലം ചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സഭയുടെയും സമൂഹത്തെയും വിവിധ മേഖലകളില്‍ നിന്ന് ആയിരങ്ങളെത്തി.
ഇന്നലെ രാവിലെ 7 മുതല്‍ 8 വരെ എറണാകുളം ലിസി ആശുപത്രി ചാപ്പലിലും തുടര്‍ന്ന് 9 30 വരെ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുദര്‍ശനത്തിന് വച്ചു.
എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത് മാര്‍ പോളി കണ്ണൂക്കാടന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയ പുരക്കല്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു
ജന്മ നാടായ ചേര്‍ത്തലയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ മുഖ്യകാര്‍മ്മികനായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.