അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാംഗവും , കമുകിന്‍കോട് വിശുദ്ധ അന്തോണിസ് ഇടവാകാഗവുമായ കെനിഫ്രഡി അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു, 47 വയസായിരുന്നു. മൃത സംസ്കാരം അബുദാബിയില്‍ തന്നെ നടത്തി.
അബുദാബിയില്‍ കാലങ്ങളായി കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എന്‍ജിനിയറാണ് ഇദ്ദേഹം. പരിശോധനയില്‍ കോവിഡ് 19 സ്ഥിതീകരിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ ശ്രീജ, മകന്‍ ആന്റോ കെ.ഫ്രഡി.