നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് നെയ്യാറ്റിന്‍കര രൂപത
കഴിഞ്ഞ 3 ആഴ്ചക്കിടയില്‍ ജനറല്‍ ആശുപത്രിയിലെ 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കാട്ടാക്കട താലൂക്കിലെ ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുമായി നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.വല്‍സലക്ക് കൈമാറി. ആരോഗ്യ പ്രവർത്തകരുടെ കർമ്മനിരതയെ നെയ്യാറ്റിങ്കര രൂപത അഭിനന്ദിച്ചു.
കഴിഞ്ഞ 3 ആഴ്ചക്കിടയില്‍ ജനറല്‍ ആശുപത്രിയിലെ 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു. മലയോര തീരദേശമേഖലയിലെ പതിനായിരക്കണക്കിന് രോഗികളുടെ ആശ്രയമായ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഎ കിറ്റുകള്‍ ലഭിക്കുന്നത് വലിയ സഹായമാണെന്ന് സൂപ്രണ്ട് അറിയിച്ചു.
രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ.സാബുവര്‍ഗ്ഗീസ്, പ്രൊക്രൈറ്റര്‍ ഫാ.വൈ.ക്രിസ്റ്റഫര്‍, ബിഷപ്സ് സെക്രട്ടറി ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.