Diocese

നെടുമങ്ങാട് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

നെടുമങ്ങാട് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

നെടുമങ്ങാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കരിസ്മാറ്റിക് റിന്യൂവൽ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരുന്ന നെടുമങ്ങാട് മേഖലാ ബൈബിൾ കൺവെൻഷന് ഇന്നലെ തുടക്കമായി. നെടുമങ്ങാട് നവജ്യോതി അനിമേഷൻ സെന്റര് ഗ്രൗണ്ടിൽ ഈ മാസം 11 വരെയാണ് ബൈബിൾ കൺവെൻഷൻ. പ്രസിദ്ധ ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളിയും ടീമുമാണ് ബൈബിൾ കൺവെൻഷൻ നയിക്കുന്നത്.

ഇന്നലെ 4 .30 – ന് ജപമാല പ്രാർത്ഥനയോടെയും ആഘോഷമായ ദിവ്യബലിയോടെയും തുടക്കം കുറിച്ച ബൈബിൾ കൺവെൻഷന്റെ ഉദ്‌ഘാടനം രൂപതാ ശുശ്രുഷാ കോ- ഓർഡിനേറ്റർ മോൺ. വി. പി. ജോസ് നിർവഹിച്ചു. ഈ ബൈബിൾ കൺവെൻഷൻ നമ്മുടെ ജീവിതങ്ങളെ ഒരുപടികൂടി വിശുദ്ധിയിലേക്ക് നയിക്കട്ടെയെന്നു മോൺ. വി. പി. ജോസ് ആശംസിച്ചു. ആഘോഷമായ ദിവ്യബലി
രൂപതാ വികാരി മോൺ. ജി.ക്രിസ്തുദാസിന്റെ നേതൃത്വത്തിലായിരുന്നു. ഫാ. നിക്‌സൺ രാജ്, ഫാ. രാജേഷ്, ഫാ. ബെനഡിക്ട്, ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളി തുടങ്ങിയവർ സഹകാർമ്മികരായി.

ബൈബിൾ കൺവെൻഷൻ ദിനങ്ങളിൽ എല്ലാദിവസവും വൈകുന്നേരം 4.30 – നുള്ള ജപമാല പ്രാർത്ഥനയോടെ തിരുകർമ്മങ്ങൾക്ക് തുടക്കമാവും. തുടർന്ന്, സമൂഹദിവ്യബലിയർപ്പണവും ബൈബിൾ കൺവെൻഷനുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ബൈബിൾ കൺവെൻഷന്റെ അവസാന ദിവസമായ 11 -ന് വൈകുന്നേരം 4 .15 -ന് ജപമാല പ്രാർത്ഥനയും, തുടർന്ന് 5 -മണിക്കുള്ള പൊന്തിഫിക്കൽ സമൂഹദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്, ബൈബിൾ കൺവെൻഷന് സമാപനവും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker