Kerala

നിറവ് 2019-വിവാഹ ജീവിതത്തിൽ 25 -50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാർക്ക് ആലപ്പുഴ രൂപതയുടെ ആദരം

പുതുതലമുറക്ക് ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്ന് പഠിക്കാനും മസ്സിലാക്കാനുമുണ്ട്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപത കുടുംബ പ്രേഷിത ശുശ്രുഷയുടെ നേതൃത്വത്തിൽ രൂപതയിലെ വിവാഹ ജീവിതത്തിൽ 25- 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെ ആദരിച്ചു. തിരുകുടുംബതിരുനാൾ ദിനമായ ഡിസംബർ 29-ന് രാവിലെ 9-30 ന് ആലപ്പുഴ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവിന്റ മുഖ്യകാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയോടെ “നിറവ് 2019” എന്ന പേരിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്ന്, കർമ്മസൻ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന അനുമോദന സംഗമത്തിൽ ഫാ.യേശുദാസ് കാട്ടുങ്കൽത്തയ്യിൽ ദമ്പതികളെ അനുമോദിച്ചു. അതിനുശേഷം, വിവാഹ ജീവിതത്തിന്റെ സിൽവർ-ഗോൾഡൻ ജൂബിലികൾ ആഘോഷിക്കുന്നുവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ജെയിംസ് പിതാവ് ദമ്പതികൾക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.

കൾച്ചറൽ പ്രോഗ്രാമുകൾക്ക് ശേഷം ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു. വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നു ഈ സംഗമമെന്നും, വിവാഹ മോചനങ്ങൾ ഏറിവരുന്ന ഈ കാലഘട്ടത്തിൽ കുടുബ ബന്ധങ്ങളെ കുറിച്ച് പുതുതലമുറക്ക് ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്ന് പഠിക്കാനും മസ്സിലാക്കാനും ഉണ്ടെന്ന് ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട് കാത്തലിക് വോക്‌സിനോട്‌ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker