നവമാധ്യമങ്ങൾ നല്ല വ്യക്തി ബന്ധങ്ങൾക്ക് കാരണമാകണം; ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി
കോട്ടപ്പുറം രൂപതാ മാധ്യമ കമ്മീഷൻ മാധ്യമ സെമിനാർ സംഘടിപ്പിച്ചു
ജോസ് മാർട്ടിൻ
പറവൂർ/കോട്ടപ്പുറം: നവമാധ്യമങ്ങൾ നല്ല വ്യക്തി ബന്ധങ്ങൾക്ക് കാരണമാകണമെന്നും, നവമാധ്യമങ്ങൾക്ക് അടിമപ്പെട്ട് വ്യക്തികളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും അകന്നു ജീവിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതായും ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം രൂപതാ മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ മാധ്യമ ദിന സന്ദേശത്തെ അധികരിച്ച്, പറവൂർ മരിയ തെരേസ സ്ക്രില്ലി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
ഇരിങ്ങാലക്കുട രൂപതാ മീഡിയ കമീഷൻ ഡയറക്ടർ ഫാ.സനീഷ് തെക്കേത്തല ‘സൈബർ സമൂഹങ്ങളിൽ നിന്ന് മാനവീക കൂട്ടായ്മയിലേക്ക്’ എന്ന വിഷയവും, കെ.ആർ.എൽ.സി.ബി.സി. യൂത്ത് കമ്മീഷൻ സെക്രട്ടറി റവ.ഡോ.ജിജു ജോർജ് അറക്കത്തറ ‘കൂട്ടായ്മയുടെ മനുഷ്യപ്പറ്റും മന:ശാസ്ത്ര വിശകലനവും’ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.
കോട്ടപ്പുറം രൂപതാ മീഡിയ കമ്മീഷൻ ജോയിന്റ് ഡയറക്ടർ ഫാ.ഷിനു വാഴക്കൂട്ടത്തിൽ, ഫാ. ആന്റെണി ഒളാട്ടുപുറത്ത്, അജിത് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. പോൾ ജോസ്, ജിജോ ജോൺ, ജോസ് കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകി.