Kerala

ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ 125-Ɔο ജന്മവാര്‍ഷികാഘോഷം നടന്നു

ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ വചന സന്ദേശം നല്‍കി.

അനിൽ ജോസഫ്

തിരുവനന്തപുരം: ബെല്‍ജിയം മിഷണറി ‘മുതിയാവിള വലിയച്ചന്‍’ എന്നറിയപ്പെടുന്ന ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ 125-Ɔο ജന്മവാര്‍ഷികം ആഘോഷിച്ചു. വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ വചന സന്ദേശം നല്‍കി.

ഫാ.അദെയോ ദാത്തൂസിന്റെ ജീവിതം വൈദീകര്‍ക്കും ശ്രൂശ്രൂഷകര്‍ക്കും അത്ഭുതവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യബലിയെ തുടര്‍ന്ന് കല്ലറയില്‍ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ചടങ്ങില്‍ ‘മുതിയാവിള വലിച്ചന്റെ സൂക്തങ്ങള്‍’ എന്ന പുസ്തകം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പ്രകാശനം ചെയ്തു. ഫാ.അദെയോദാത്തൂസിന്റെ 125-Ɔο ജന്മവാര്‍ഷിക ‘സ്മരണിക’ തിരുവനന്തപുരം അതിരൂപത വാകരി ജനറല്‍ മോണ്‍.സി.ജോസഫ് പ്രകാശനം ചെയ്തു.

കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജേക്കബ് ഏറ്റുമാനൂര്‍ക്കാരന്‍, അമ്പൂരി ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലിയില്‍, കാട്ടക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ദൈവദാസന്‍ അദെയോദാത്തൂസിന്റെ നാമകരണ നടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റര്‍ ഡോ.കുരിയന്‍ ആലുങ്കല്‍, കാര്‍മ്മല്‍ ഹില്‍ ആശ്രമം പ്രെയോര്‍ ഫാ.പീറ്റര്‍ ചാക്യാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker