തെക്കൻ കുരിശുമല തീർഥാടനം മാർച്ച് 11 മുതൽ

വെള്ളറട: നെയ്യാറ്റിന്കര രൂപതയിലെ പ്രസിദ്ധ തീര്ത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല തീർഥാടനം മാർച്ച് 11 മുതൽ 18 വരെയും 29, 30 തിയതി കളിലുമായി നടക്കും.
വിപുലമായ ക്രമീകരണങ്ങളാണ് തീർഥാടനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നതെന്
രാവിലെ 10- ന് കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത നേതൃത്വം നൽകുന്ന പതാക പ്രയാണവും ഇരുചക്ര വാഹന റാലിയും നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ നിന്നും ആരംഭിക്കും. കുരിശുമല നെറുകയിൽ ഉയർത്തുവാനുള്ള പതാകയും ദീപശിഖാ പ്രയാണവും ഇരുചക്രവാഹന റാലിയും തമിഴ്നാട്ടിലെ കടയാലുംമൂട് തിരുഹൃദയ ദേവാലയത്തിൽ നിന്നും രാവിലെ 10-നു ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ടിനു തെക്കൻ കുരിശുമല സാംസ്കാരിക ഘോഷയാത്ര വെള്ളറടയിൽ നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്നിനു വർണശബളമായ തീർഥാടന പതാക പ്രയാണം, ആനപ്പാറ ഫാത്തിമമാതാ കുരിശടിയിൽ നിന്നും ആരംഭിക്കും.
4.30- നു നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവേൽ തീർഥാടന പതാക ഉയർത്തും. തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.
ആറിനു നെറുകയിൽ ഫാ. ജസ്റ്റിൻ തീർഥാടന പതാക ഉയർത്തും. 6.30-നു സംഗമവേദിയിൽ ഉദ്ഘാടന സമ്മേളനം ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ അധ്യക്ഷതയിൽ നടക്കും. തീർഥാടന കേന്ദ്രം ഡയറക്ടർ മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ ആമുഖ സന്ദേശം നൽകും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തമിഴ്നാട് പുരാവസ്തു മന്ത്രി പാണ്ഡ്യരാജൻ മുഖ്യസന്ദേശം നൽകും. എം.എൽ.എ.മാരായ സി.കെ. ഹരീന്ദ്രൻ, വി.എസ്. ശിവകുമാർ, ഐ.ബി. സതീഷ്, ജില്ലാ പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്ന് രോഗശാന്തി ശുശ്രൂഷയും ദിവ്യകാരുണ്യാശീർവാദവും
12-ന് 4.30-നു ആഘോഷമായ സമൂഹബലിക്ക് രൂപത വികാരി ജനറാൾ മോൺ. ജി. ക്രിസ്തുദാസ് കാർമികത്വം വഹിക്കും. 6.30-നു ആറുകാണിയിൽ ജനകീയ സദസ് മോൺ. ജി. ക്രിസ്തുദാസിന്റെ അധ്യക്ഷതയിൽ നടക്കും. രാജ്യസഭാംഗം എം. വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എ.മാരായ ഡോ. എസ്. വിജയധരണി, മനോജ് തങ്കരാജ്, പ്രിൻസ്, എൻ. സുരേഷ് തങ്കരാജൻ, രാജേഷ് കുമാർ, അഗസ്റ്റിൻ, സി.കെ. ഹരീന്ദ്രൻ എന്നിവർ സന്ദേശം നൽകും.
മാർച്ച് 13-നു വൈകുന്നേരം 4.30-നു ആഘോഷമായ സമൂഹബലിക്ക് മോൺ. വി.പി. ജോസ് നേതൃത്വം നൽകും. മന്ത്രിമാരായ മാത്യു ടി. തോമസ്, എം.എം. മണി തുടങ്ങിയവർ പങ്കെടുക്കും.
മാർച്ച് 14-നു 4.30-നു ആഘോഷമായ സമൂഹദിവ്യബലി മോൺ. റൂഫസ് പയസ്ലീൻ മുഖ്യകാർമികത്വം വഹിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. സുനിൽകുമാർ, എം.എൽ.എ. മനോതങ്കരാജ് എന്നിവർ പങ്കെടുക്കും.
തീർഥാടന ദിനമായ 18-നു പ്രഭാതവന്ദനം ഒൻപതിനു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. സൂസപാ ക്യം മുഖ്യകാർമികത്വം വഹിക്കും. 12-നു ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി മലങ്കര കത്തോ ലിക്കാ പാറശാല രൂപതാ മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ് മുഖ്യകാർ മികനാകും. രണ്ടിനു നടക്കുന്ന തമിഴ് ദിവ്യബലിക്ക് പുത്തൻകട ഫൊറോന വികാരി ഫാ. ബെന്നി ലൂക്കോസ് നേതൃത്വം നൽകും. നാലിനു നടക്കുന്ന സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഡയറക്ടർ മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ തീർഥാടന പതാകയിറക്കും.
സമാപന സമ്മേളനം മുൻ സ്പീക്കർ എൻ. ശക്തൻ ഉദ്ഘാടനം ചെയ്യും. മോൺ. ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും.
കേരള -തമിഴ്നാട് സർക്കാരുകളുടെ സംയുക്തമായ നേതൃത്വത്തിലാണ് തീർഥാടന ക്രമീകരണങ്ങൾ നടക്കുന്നത്. അലോപ്പതി, ആയൂർവേദം, ഹോമിയോപ്പതി വിഭാഗങ്ങളും സ്വകാര്യ ആശുപത്രികളും ആരോഗ്യരംഗത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
കേരള – തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ് തീർഥാടകർക്കായി സർവീസുകൾ നടത്തും. കേരള തമിഴ്നാട് പോലീസും എക്സൈസ്, അഗ്നിശമനസേനയും തെരഞ്ഞെടുക്കപ്പെട്ട 500ലധികം വോളന്റിയേഴ്സും തീർഥാടകർക്ക് സഹായികളായി പ്രവർത്തിക്കും. രണ്ടാംഘട്ട തീർഥാടനം മാർച്ച് 28-നും 30-നും നടക്കും.
തെക്കൻ കുരിശുമല തീർഥാടനം മാർച്ച് 11 മുതൽ 18 വരെയും 29, 30 തിയതി കളിലുമായി നടക്കും.