തെക്കന്‍ കുരിശുമലയില്‍ വാതില്‍ 2020-ക്ക് തുടക്കം; 2020 ജ്വോതികള്‍ തെളിഞ്ഞു
തെക്കന്‍ കുരിശുമലയില്‍ വാതില്‍ 2020-ക്ക് തുടക്കം; 2020 ജ്വോതികള്‍ തെളിഞ്ഞു
അനിൽ ജോസഫ്
വെളളറട: തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ വാതില്‍ 2020-ക്ക് തുടക്കമായി. കുരിശുമലയില്‍ ഒരു വര്‍ഷം നടപ്പിലാക്കുന്ന വിവിധ കര്‍മ്മ പദ്ധതികളുമായാണ് വാതില്‍ 2020-ക്ക് തുടക്കമായത്. പരിപാടിയുടെ ഭാഗമായി ഭരണഘടനാ മൂല്ല്യങ്ങളും അന്തസത്തയും കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗദ്സമനില്‍ 2020 ജ്യോതകള്‍ തെളിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ പരിപാടി ജ്യോതി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഭാരതത്തില്‍ വിവേചനത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത, സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശമാണ് ആവശ്യമെന്ന് മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ പറഞ്ഞു. ഓരോ പൗരനും ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാനുളള കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിളക്കുകളും മെഴുകുതിരികളും തെളിയിച്ചാണ് സന്യാസിനികളും കുട്ടികളും ഉള്‍പ്പെടെയുളള വിശ്വാസികള്‍ ജ്വാല തെളിയിച്ചത്. ‘ഭരണഘടനാ മൂല്ല്യങ്ങള്‍ സംരക്ഷിക്കപ്പെടണം’ എന്നാവശ്യപെട്ട് തീര്‍ഥാടകരും വിശ്വാസികളും പ്രതിഞ്ജ ചൊല്ലി. എം.യേശുദാസ്, കെ.വി.രാജേന്ദ്രന്‍, കൃഷ്ണന്‍നാടാര്‍, രാജന്‍ അമ്പൂരി, എം.എം.അഗസ്റ്റിന്‍, സജി സൂര്യ, വി.വി.വില്‍ഫ്രഡ്, പ്രസാദ് കുരിശുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുരിശുമല പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന വിശ്വപാത സിനിമയുടെ ട്രെയിലറും യോഗത്തില്‍ പുറത്തിറക്കി.