Kerala

തിരുവനന്തപരം ലത്തീന്‍ രൂപതക്ക്‌ കഴക്കൂട്ടം പുതിയ ഫൊറോന

തിരുവനന്തപരം ലത്തീന്‍ രൂപതക്ക്‌ കഴക്കൂട്ടം പുതിയ ഫൊറോന

തിരുവനന്തപുരം: തിരുവനനന്തപുരം ലത്തീന്‍  അതിരൂപതയുടെ പുതിയ ഫൊറോനയായി കഴക്കൂട്ടം ഫൊറോന രൂപീകരിക്കപ്പെട്ടു. പുതിക്കുറുച്ചി പേട്ട ഫൊറോനകൾ വിഭജിച്ചാണ്‌ കഴക്കുട്ടം ഫൊറോനക്ക്‌ രൂപം നല്‍കിയത്‌.

കാരമ്മൂട്‌ സെയ്‌ന്റ്‌ വിൻസെന്റ്‌ സെമിനാരിയിൽ നടന്ന പരിപാടി ആർച്ച്‌ ബിഷപ്‌ ഡോ. എം. സൂസപാക്യം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾക്ക്‌ എപ്പോഴും സ്‌നേഹത്തിന്റെയും കരുണയുടെയും മുഖമായിരിക്കണമെന്ന്‌ ബിഷപ്‌ പറഞ്ഞു. ക്രിസ്‌തു കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിൽ വിശ്വാസികൾ വ്യാപൃതരാവണമെന്നും ബിഷപ്‌ ഓർമ്മിപ്പിച്ചു.

മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ്‌, കേരള സർവ്വകലാശാല പ്രൊ വൈസ്‌ ചാന്‍സലർ ഡോ. എസ്‌. കെവിൻ ,രൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്‌തുദാസ്‌[ പുതിയ ഫൊറോന വികാരി ഫാ. ജോര്‍ജ്ജ്‌ പോൾ, സിസ്റ്റർ എസ്‌. സ്റ്റെല്ല, ഡോ. ആന്റണി റൂഡോൾഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

പേട്ട പുതുക്കുറുച്ചി ഫൊറോനകളുടെ കീഴിലുണ്ടായിരുന്ന 7 ഇടവകകളും 7 ഉപ ഇടവകകളും ഇനി കഴക്കൂട്ടം ഫൊറോനയുടെ ഭാഗമാവും. കഴക്കൂട്ടം സെന്റ്‌ ജോസഫ്‌ ദേവാലയത്തെ ഫൊറോന ദേവാലയമായി പ്രഖ്യാപിച്ചു.

കഴക്കൂട്ടം ഫൊറോന പ്രഖ്യാപനത്തോടെ തിരുവനന്തപുരം ലത്തിൻ രൂപതക്ക്‌ കീഴിലെ ഫൊറോനകളുടെ എണ്ണം 9 ആയി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker