Kerala

ഡോ.റോമിയ റോഡ്രിക്‌സ്ന് Young Principal of the Year Award

കൊല്ലം രൂപതയിലെ ഇരവിപുരം ഇടവകാംഗമാണ്...

സ്വന്തം ലേഖകൻ

എറണാകുളം: ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭാംഗം റവ.ഡോ.റോമിയ റോഡ്രിക്‌സ്ന് Young Principal of the Year Award. ലുതിയാന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൈറ്റ്സ് ക്രാഫ്റ്റ് പ്രോഡക്ഷൻസാണ് അവാർഡ് സമ്മാനിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സേവനങ്ങളും കോവിഡ് രോഗികൾക്കിടയിലെ നിസ്വാർത്ഥ സേവനവുമാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. കൊല്ലം രൂപതയിലെ ഇരവിപുരം ഇടവകാംഗമാണ്.

കൊച്ചി രൂപതയിൽ കുമ്പളങ്ങി ആസ്ഥാനമാക്കി കോട്ടപ്പുറം, കൊല്ലം, വരാപ്പുഴ, ജാൻസി തുടങ്ങിയ രൂപതകളിലാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭ സേവനം ചെയ്യുന്നത്. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്നും MBBS, MD എന്നിവ കരസ്തമാക്കിയ ഡോ.റോമിയ ഇപ്പോൾ വരാപ്പുഴ അതിരൂപതയിലെ ലൂർദ് ഹോസിറ്റലിൽ കൺസൽട്ടന്റ് ഫിസിഷ്യനായി സേവനം അനുഷ്ഠിക്കുന്നു. കൂടാതെ, ലൂർദ് കോളേജ് ഓഫ് പരാമെഡിക്കൽ സയൻസിന്റെ പ്രിൻസിപ്പൽ കൂടിയാണ് ഡോ.റോമിയ റോഡ്രിക്‌സ്.

കൊല്ലം രൂപതയിലെ ഇരവിപുരം ഇടവകയിലെ റോബിൻ റോഡ്രിഗ്സ് – ത്രേസ്യ ദമ്പതികളാണ് മാതാപിതാക്കൾ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker