Kerala

ജീവനാദം നവവത്സരപ്പതിപ്പ് 2021 പ്രകാശനം ചെയ്തു

'മലയാളം കാത്തിരുന്ന വായനാനുഭവം' എന്ന പ്രധാന കുറിപ്പോടെയാണ് നവവത്സരപ്പതിപ്പ് 2021 പുറത്തിറക്കിയിരിക്കുന്നത്...

അനിൽ ജോസഫ്

വരാപ്പുഴ: ജീവനാദത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ട് നവവത്സരപ്പതിപ്പ് 2021 എന്നപേരിൽ വാർഷികപതിപ്പ് പ്രകാശനം ചെയ്തു. ജീവനാദത്തിന്റെയും കെ.ആർ.എൽ.സി.ബി.സി. മാധ്യമ കമ്മീഷന്റെയും ചെയർമാനായ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമല്‍ദേവിന് ആദ്യകോപ്പി നൽകിയാണ് നവവത്സരപ്പതിപ്പ് 2021 പ്രകാശനം ചെയ്തത്. ഇന്നലെ (ജനുവരി 4) വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.

‘മലയാളം കാത്തിരുന്ന വായനാനുഭവം’ എന്ന പ്രധാന കുറിപ്പോടെയാണ് നവവത്സരപ്പതിപ്പ് 2021 പുറത്തിറക്കിയിരിക്കുന്നത്. ഉള്ളുലയ്ക്കുന്ന കഥകളും, വൈവിധ്യമാർന്ന ഫീച്ചറുകളും, ധ്വനിസാദ്രമായ ഹൃദയഭാഷണങ്ങളും, ഉള്ളറിയുന്ന കവിതകളും കൊണ്ട് സമ്പുഷ്ടമാണ് ജീവനാദത്തിന്റെ 2020-ലെ വാർഷികപതിപ്പ്.

കെ.സച്ചിദാനന്ദൻ, ഏഴാച്ചേരി രാമചന്ദ്രൻ, പവിത്രൻ തീക്കുനി, എസ് ജോസഫ്, സെബാസ്റ്റ്യൻ, ഐറിസ്, സുനിൽ ജോസ്, സിപ്പി പള്ളിപ്പുറം, ഡി.അനിൽ കുമാർ, ജോസ് തങ്കച്ചൻ, സാവിത്രി രാജീവൻ, വിജില, ഷൈജു അലക്സ്, ബൃന്ദ, മുഞ്ഞിനാട് പത്മകുമാർ, ബാലൻ പി.വൈ., ശ്രീകുമാർ മുഖത്തല, അജികുമാരി, മീര രാജലക്ഷ്മി എന്നിവരുടെ സാഹിത്യ വിഭങ്ങളോടെയാണ് ജീവനാദത്തിന്റെ ഇത്തവണത്തെ വാർഷികപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker