Diocese
ചീനിവിള ദേവാലയത്തില്‍ കോവിഡ് പ്രതിരോധ മരുന്ന് വിതരണം
ചീനിവിള ദേവാലയത്തില്‍ കോവിഡ് പ്രതിരോധ മരുന്ന് വിതരണം
ഷീബു ചീനിവിള
മാറനല്ലൂര്‍ ; നെയ്യാറ്റിന്‍കര രൂപതയിലെ ചീനിവിള ക്രിസ്തുരാജ ദേവാലയത്തിലെ കെഎല്‍സിഎ യുടെ നേതൃത്വത്തില്‍ മൂനാംഘട്ട കോവിഡ് പ്രതിരോധ മരുന്ന് വിതരണം നടത്തി.
ഇടവക സഹ വികാരി ഫാ.അനീഷ് മരുന്നുകളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ 1200 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 1100 പേര്‍ക്കും മൂന്നാംഘട്ടത്തില്‍ 1000 പേര്‍ക്കുമാണ് മരുന്ന് ഇത്തിക്കുന്നത്.
വേലിക്കോട് ദേവാലയത്തിലും ഇടവക പ്രദേശത്തെ നാട്ടുകാര്‍ക്കും പ്രതിരോധ മരുന്ന് എത്തിക്കുകയും ചെയ്യുകയാണ് ഇടവക .
കെഎല്‍സിഎ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ സെക്രട്ടറി സന്തോഷ് ഇടവക പാരിഷ് കൗണ്‍സില്‍ സെക്രട്ടറി പ്രശാന്ത് ഫിനാന്‍സ് സെക്രട്ടറി ഷിബു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.