Diocese
കോവിഡ് കാലത്ത് രോഗികള്‍ക്ക് ആഹാരം വിളമ്പി ഓലത്താന്നി ഇടവക
ദിവസവും 350 ഭക്ഷണ പൊതികള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എത്തിച്ചു...
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കോവിഡ്കാലത്ത് വിശക്കുന്നവന് ആഹാരം വിളമ്പി ഒലത്താന്നി തിരുഹൃദയ ദേവാലയ വിശ്വാസികള്‍. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗികള്‍ ലോക്ഡൗണില്‍ ഭക്ഷണമില്ലാതെ വലയുന്നു എന്ന ഇടവകാഗവും കെഎല്‍സിഎ പ്രവര്‍ത്തകനും അദ്യാപകനുമായ ഗിഫ്റ്റ്സണ്‍ തോമസിനെ അറിയിച്ചതോടെ ഇടവക വികാരി ഫാ.കിരണ്‍രാജിന്റെയും സുമനസുകളുടെയും സഹായത്തോടെ വിശുദ്ധവാരത്തിൽ ദിവസവും 350 ഭക്ഷണ പൊതികള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എത്തിച്ചു.
ഇടവകാഅംഗങ്ങളുടെയും നാട്ടുകാരുടെയും സഹായം എത്തിയതോടെ ഇടവകയിലെ പാരിഷ് ഹാള്‍ സജീവമായി. പച്ചക്കറികള്‍ അരിയുന്നതിനും, ചോറ് തയാറാക്കുന്നതിനും വിശ്വാസികള്‍ വീട്ടിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ പോലും നിര്‍ത്തി വച്ച് എത്തിച്ചുചേർന്നു. ലോക്ഡൗണ്‍ കാലത്ത് മാതൃകയായ ഈ കൂട്ടായ്മ ഇനിയും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.