Kerala
കോട്ടയത്ത് കെ.സി.വൈ.എം. വിജയപുരം രൂപതയുടെ പ്രതിഷേധറാലി
കോട്ടയത്ത് കെ.സി.വൈ.എം. വിജയപുരം രൂപതയുടെ പ്രതിഷേധറാലി
പ്രിൻസ് കുരുവിൻമുകൾ
കോട്ടയം: കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ കലാശിച്ച പോലീസിന്റെ അനാസ്ഥക്കെതിരെ കെ.സി.വൈ.എം. വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു. സംസ്ഥാന സിൻഡിക്കേറ്റ് മെമ്പർ വർഗ്ഗീസ് മൈക്കിൾ ഉദ്ഘാടനം ചെയ്ത റാലി രൂപത പ്രസിഡന്റ് തോമസ് കൂര്യൻ നയിച്ചു.
പോലീസിന്റെ അനാസ്ഥയാണ് കെവിന്റെ കൊലപാതകത്തിന് പ്രധാന കാരണമായതെന്നും, കുറ്റവാളികളെ സംരക്ഷിക്കുവാൻ പോലീസ് ശ്രമിക്കുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി കെ.സി.വൈ.എം. പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്നും പ്രസിഡന്റ് പറഞ്ഞു.
വിജയപുരം ബിഷപ്സ് ഹൗസിൽ നിന്ന് ആരംഭിച്ച റാലി കോട്ടയം ഗാന്ധി സ്ക്വറിൽ അവസാനിച്ചു.