കോട്ടപ്പുറം രൂപതയിൽ ഏകസ്ഥരുടെയും വിധവകളുടെയും സംഗമം
കോട്ടപ്പുറം രൂപതയിൽ ഏകസ്ഥരുടെയും വിധവകളുടെയും സംഗമം
സ്വന്തം ലേഖകൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ ഏകസ്ഥരുടെയും വിധവകളുടെയും സംഗമം നടത്തി. കോട്ടപ്പുറം ഫാമിലി അപ്പസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടപ്പുറം വികാസില്‍ വച്ചായിരുന്നു രൂപതയിലെ ഏകസ്ഥരുടെയും വിധവകളുടെയും സംഗമം.
രൂപതയിലെ 27 ഇടവകയില്‍ നിന്നായി 400 പേര്‍ പങ്കെടുത്ത സംഗമത്തിൽ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അനുഗ്രഹപ്രഭാഷണം നടത്തി. തങ്ങൾ ഏകരാണെന്ന മനോഭാവം വെടിഞ്ഞുകൊണ്ട് തങ്ങളാൽ സാധിക്കുന്ന തരത്തിൽ കൂട്ടായ്മയിൽ വർത്തിക്കണമെന്നും പരിശുദ്ധ കന്യകാമറിയം നമുക്ക് ശക്തി പകരുമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
കോട്ടപ്പുറം രൂപത മതബോധന ഡയറക്ടര്‍ ഫാ. ഡയസ് ആന്റണിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. തുടർന്ന്, പാലാരിവട്ടം പി.ഒ.സി.യിലെ വിധവ ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഷൈനി തോമസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എപ്രകാരം, നമ്മുടെ ജീവിതങ്ങളെ മഹത്തരമാക്കി, ജീവിതത്തിലെ ഏകാന്തതയെ കരകയറാമെന്ന് വിവരിച്ചു.
തുടർന്ന്, കോട്ടപ്പുറം രൂപത ‘വിധവ ഫോറം’ രൂപീകരിച്ചു. “വിശുദ്ധ പൗളിന്‍ വിധവ ഫോറം കോട്ടപ്പുറം” എന്ന പേരിലാണ് ഈ ഫോറം അറിയപ്പെടുക. പ്രസിഡന്റായി ഡെയ്‌സി ലോറന്‍സിനെയും വൈസ് പ്രസിഡന്റ് ആനി ഫ്രാന്‍സിസിനെയും സെക്രട്ടറിയായി മേരി മോന്‍സി, ജോയിന്റ് സെക്രട്ടറിയായി കര്‍മല സേവ്യർ, ട്രഷററായി ഷീല ജോയി എന്നിവരെയും തിരഞ്ഞെടുത്തു.