Kerala

കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദീകൻ മോൺ.ജോർജ് ചുള്ളിക്കാട്ട് നിര്യാതനായി

കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദീകൻ മോൺ.ജോർജ് ചുള്ളിക്കാട്ട് നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദീകൻ മോൺ.ജോർജ് ചുള്ളിക്കാട്ട് നിര്യാതനായി, 85 വയസായിരുന്നു. പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

സംസ്ക്കാരം നാളെ (ഒക്ടോബർ 1) വൈകീട്ട് 4-ന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണു.

നാളെ രാവിലെ 7 വരെ പറവൂർ ജൂബിലി ഹോമിൽ പൊതു ദർശനത്തിനു വെയ്ക്കുകയും തുടർന്ന് കോട്ടു വള്ളിയിലെ സ്വഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാനായി കൊണ്ടുപോകും. 2.30-ന് ഭവനത്തിൽ വച്ച്‌ സംസ്കാര ശുശൂഷയുടെ ആദ്യഭാഗം ആരംഭിക്കുമെന്നും, ശേഷം 3 മുതൽ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ പൊതു ദർശന സൗകര്യം ഉണ്ടായിരിക്കുമെന്നും കോട്ടപ്പുറം രൂപതാ പി.ആർ.ഓ. ഫാ.റോക്കി റോബി കളത്തിൽ പറഞ്ഞു.

കോട്ടപ്പുറം രൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, വിവാഹ കോടതി ജഡ്ജി, കളമശേരി സെന്റ് പോൾസ് കോളജ് ജൂനിയർ ലക്ച്ചറർ, കളമശേരി എൽ.എഫ്.ഐ.ടി.സി. അസിസ്റ്റന്റ് മാനേജർ, പറവൂർ ജൂബിലി ഹോം ഡയറക്ടർ, എന്നീ നിലകളിലും; കൂട്ടുകാട് ലിറ്റിൽ ഫ്ളവർ, പനങ്ങാട് സെന്റ് ആന്റണീസ്, ചാത്തനാട് സെന്റ്‌ വിൻസന്റ് ഫെറർ, കോതാട് സേക്രട്ട് ഹാർട്ട്, ചേരാനെല്ലൂർ സെന്റ് ജെയിംസ്, ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ, തുരുത്തുർ സെന്റ് തോമസ്, കാരമൗണ്ട് കാർമ്മൽ പള്ളികളിൽ വികാരിയായും; മേത്തല സെന്റ് ജൂഡ് പള്ളിയിൽ പ്രീസ്റ്റ് ഇൻ ചാർജ്ജായും;പാലാരിവട്ടം ജോൺ ദ ബാപ്റ്റിസ്റ്റ്, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, കുഞ്ഞിതൈ സെന്റ്‌ ഫ്രാൻസിസ് സേവ്യർ, തൈക്കൂടം സെന്റ് റാഫേൽസ്, മാമംഗലം മൗണ്ട് കാർമ്മൽ പള്ളികളിൽ വികാർ കോർപ്പൊറേറ്ററായും സേവനം ചെയ്തിട്ടുണ്ട്.

1966 ജനുവരി 29 ന് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവക പരേതരായ മൈക്കിൾ – എലിസബത്ത് ദമ്പതികളുടെ മകനാണു. സഹോദരങ്ങൾ: പൗളി, മേരി, ഫിലോമിന പരേതരായ ദുമ്മിനി, ജോൺ, അംബ്രോസ്, ആൻസിലി, ജോസഫ്, ജോർജ്, ചിന്നമ്മ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker