Vatican
കോംഗോയിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പോസ്തലിക യാത്ര ലോഗോ പുറത്തിറങ്ങി
അപ്പോസ്തലിക യാത്രയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോക്കൊപ്പം ദക്ഷിണ സുഡാനും പാപ്പ സന്ദര്‍ശിക്കും.

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള പാപ്പയുടെ അപ്പോസ്തലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും പ്രകാശനം ചെയ്തു. ‘എല്ലാവരും യേശുക്രിസ്തുവില്‍ അനുരഞ്ജനം’ എന്നതാണ് ജൂലൈ 2 മുതല്‍ 5 വരെ നടക്കുന്ന അപ്പോസ്തലിക യാത്രയുടെ ആപ്തവാക്യം.
അപ്പോസ്തലികയാത്രയുടെ ലോഗോയില്‍ രാഷ്ട്രത്തിന്‍റെ ചിഹ്നങ്ങളും പാപ്പ അനുഗ്രഹിക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യത്തേക്കുളള യാത്രയില്‍ കിന്‍ഷാസ, ഗോമ നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും. ഇറ്റലിക്ക് പുറത്തുള്ള മാര്‍പാപ്പയുടെ 37-ാമത് അപ്പസ്തോലിക യാത്രയാണിത്.
അപ്പോസ്തലിക യാത്രയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോക്കൊപ്പം ദക്ഷിണ സുഡാനും പാപ്പ സന്ദര്‍ശിക്കും.