കൊറോണയ നേരിടാൻ “ഡോക്ടർ ഓൺ ലൈവ് പദ്ധതി”യുമായി ആലപ്പുഴ സഹൃദയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി
ഡോക്ടറെ ഫോണിൽ വിളിക്കാം... മരുന്നുകൾ വീട്ടിൽ എത്തിക്കും...
ജോസ് മാർട്ടിൻ
ആലപ്പുഴ: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ യാത്രാ സൗകര്യങ്ങൾ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ ആലപ്പുഴ സഹൃദയ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഡോക്ടർ ഓൺ ലൈവ്, ഫോൺ കൺസൾട്ടേഷൻ പദ്ധതി 30/03/2020 മുതൽ ആരംഭിക്കുന്നു. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ രജിസ്ട്രേഷന് വേണ്ടി 8301028229 എന്ന നമ്പരിൽ വിളിക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ രോഗിയുടെ പേര്, സ്ഥലം, ഒ.പി. നമ്പർ, ഡോക്ടറുടെ പേര് എന്നിവ വ്യക്തമാക്കണം. ഡോക്ടർ രോഗികളെ തിരികെ വിളിക്കുകയും, മരുന്നുകൾ വീടുകളിലെത്തിച്ചു നൽകയും ചെയ്യും.
നിലവിൽ ആശുപത്രിയിൽ ഒ.പി. ടിക്കറ്റുള്ള രോഗികൾക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെങ്കിലും, പുതിയ രോഗികൾ നേരിട്ടെത്തി ഡോക്ടറെ കണ്ടതിന് ശേഷം, ഈ സംവിധാനം പ്രയോജനപ്പെടുത്താം. അത്യാസന്ന രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.തോമസ് മാളിയേക്കൽ കാത്തോലിക് വോസ്കിനോട് പറഞ്ഞു.