Kerala

കൊച്ചി രൂപതയുടെ മുൻ ചാൻസിലർ ഫാ.പോൾ പുന്നക്കാട്ടുശ്ശേരി നിര്യാതനായി

സംസ്കാര കർമ്മങ്ങൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്, കൂമ്പളങ്ങി സെന്റ്.പീറ്റേഴ്സ് ദേവാലയത്തിൽ

ബിബിൻ ജോസഫ്

കൊച്ചി: കൊച്ചി രൂപതയുടെ മുൻ ചാൻസിലർ ഫാ.പോൾ പുന്നക്കാട്ടുശ്ശേരി നിര്യാതനായി. ഇന്ന് (17/7/2019) 12.15-നായിരുന്നു മരണം സംഭവിച്ചത്. രൂപതയുടെ ചാൻസലർ എന്നതിലുപരി മുൻ റെക്റ്റർ, സൊഷ്യൽ സർവീസ് സൊസൈറ്റിയുടെ (CRS) മുൻ ഡയറക്റ്റർ എന്നീ നിലകളിലും നിസ്വാർഥമായ സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.

സംസ്കാര കർമ്മങ്ങൾ 19/7/2019 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്, കൂമ്പളങ്ങി സെന്റ്.പീറ്റേഴ്സ് ദേവാലയത്തിൽ നടക്കും.

വെളളിയാഴ്ച രാവിലെ 8.30-ന് പെരുമ്പടപ്പ് ഹോളിക്രോസ് ഹോസ്പിറ്റലിൽ നിന്നും വിലാപയാത്രയായി കുമ്പളങ്ങിയിലെ കുടുംബ വീടായ പുന്നക്കാട്ടുശ്ശേരി തങ്കമ്മ ലിയോവസതിയിൽ കൊണ്ടുവരും. തുടർന്ന്, 12-മണിക്ക് സെന്റ്.പീറ്റേഴ്സ് പാരീഷ് ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവരും.

അതിനുശേഷം, 3 മണിക്ക് സെന്റ്.പീറ്റേഴ്സ് ദേവാലയത്തിൽ കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാനയോടെ സംസ്ക്കാര ശുശ്രൂഷകൾ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker