കൈറ്റ്-ജി സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെയുള്ള ഓൺലൈൻ പഠനം ആലപ്പുഴ ജില്ലയിലെ തീരദേശ ക്രിസ്റ്റ്യൻ സ്കൂളുകളെ ബോധപൂർവം ഒഴിവാക്കി
വിദ്യാഭ്യാസ രംഗത്തെ വിവേചനത്തിനെതിരെ നടപടി ഉണ്ടാവണം...
അഡ്വ.ഫാ.സേവ്യർ കുടിയാംശ്ശേരി
ആലപ്പുഴ: കൈറ്റ്-ജി സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെയുള്ള ഓൺലൈൻ പഠനത്തിൽ ആലപ്പുഴ ജില്ലയിലെ തീരദേശത്തെ ക്രിസ്റ്റ്യൻ സ്കൂളുകളെ ബോധപൂർവം ഒഴിവാക്കിയാതായി പരാതി.
കൈറ്റ്-ജി സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെയുള്ള ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട സ്കൂളകളിൽ പരിശീലന പരിപാടികൾ ആരംഭിച്ചു. ഇതു സംബന്ധിച്ച് 28/07/2021-ലെ സർക്കുലർ പ്രകാരം ഓരോ ജില്ലയിൽ നിന്നും ഓരോ വിഭാഗത്തിലും 10 സ്കൂളുകൾ വീതം തിരഞ്ഞെടുക്കുന്നുവെന്നും അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിലെ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനവും മറ്റും ആരംഭിക്കുകയാണെന്നും അറിയിച്ചിരുന്നു.
എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ ലിസ്റ്റിൽ ആലപ്പുഴ ജില്ലയിലെ തീരദേശത്തെ ഒരു ക്രിസ്റ്റ്യൻ സ്കൂളും ഉൾപ്പെടുത്തിയിട്ടില്ല, ഇത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും നോട്ടപ്പിശക് സംഭവിച്ചതായി പ്രഥമ ദൃഷ്ട്യാ തോന്നുന്നില്ല. ബോധപൂർവ്വമായ ഒഴിവാക്കലിൽ സംഭവിച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുതെന്നും, തെറ്റുകൾ തിരുത്തി കുറ്റക്കാർക്കതിരേ മാതൃകാപരമായ നടപടികളുണ്ടാകുകയും വേണമെന്ന് ആലപ്പുഴ രൂപത ആവശ്യപ്പെടുന്നു.