Kerala
കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നയങ്ങൾക്കെതിരെ ട്രാക്ടർ കെട്ടിവലിച്ച് കെ.സി.വൈ.എം.ന്റെ പ്രതിഷേധം
പുതിയ കാർഷിക നിയമം വൻതോതിൽ പൂഴ്ത്തിവയ്പിനും, കരിഞ്ചന്തയ്ക്കും വഴിതെളിക്കും...
ജോസ് മാർട്ടിൻ
കൊച്ചി: കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നയങ്ങൾക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ റോഡിൽ ട്രാക്ടർ കെട്ടിവലിച്ച് പ്രതിഷേധിച്ചു. കേന്ദ്രസർക്കാറിന്റെ പുതിയ കാർഷിക നിയമം വൻതോതിൽ പൂഴ്ത്തിവയ്പിനും, കരിഞ്ചന്തയ്ക്കും വഴിതെളിക്കുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെ.സി.വൈ.എം.സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ പറഞ്ഞു.
കൊച്ചി രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അധ്യക്ഷതവഹിച്ചു. നിയമത്തിലെ കർഷക വിരുദ്ധ നിലപാടുകക്ക് ഭേധഗതിവരുത്തണമെന്ന് കെ.സി.വൈ.എം.ആവശ്യപ്പെട്ടു. കെ.സി.വൈ.എം. മുൻസംസ്ഥാന ട്രഷറർ ജോളി പാവേലി മുഖ്യപ്രഭാഷണം നടത്തി.
കെ.സി.വൈ.എം.രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന, സെൽജൻ കുറുപ്പശ്ശേരി, അനിൽ ചെറുതീയിൽ, ജെയ്ജിൻ ജോയ്, ക്ലിന്റൺ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.