കെ.സി.വൈ.എം. ടാസ്ക് ഫോഴ്സ് വോളന്റിയർമാർക്കുള്ള പി.പി.ഇ. കിറ്റുകളുടെ സംസ്ഥാനതല വിതരണോ ഉത്ഘാടനം കെ.സി.ബി.സി. യൂത്ത് കമ്മീഷൻ വൈസ് ചെയർമാൻ നിർവ്വഹിച്ചു
കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സംസ്ഥാന വ്യാപകമായി പി.പി.ഇ. കിറ്റുകൾ വിതരണം ചെയ്യുന്നത്...
ജോസ് മാർട്ടിൻ
മൂവാറ്റുപുഴ: കെ.സി.വൈ.എം. ടാസ്ക് ഫോഴ്സ് വോളന്റിയർമാർക്കുള്ള പി.പി.ഇ. കിറ്റുകളുടെ സംസ്ഥാനതല വിതരണോ ഉത്ഘാടനം മുവാറ്റുപുഴ ബിഷപ്പ്സ് ഹൗസിൽ വച്ച് കെ.സി.ബി.സി. യൂത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ഡോ.യൂഹാനോൻ മാർ തെയോഡോഷ്യസ് നിർവ്വഹിച്ചു. അർഹമായ ആദരവുകളോടെ മൃതസംസ്കാര കർമ്മങ്ങൾ ലഭിക്കുക എന്നത് ഏവരുടേയും അവകാശമാകണെന്നും, അത് ഉറപ്പു വരുത്തുവാൻ മുന്നിട്ടിറങ്ങിയ കെ.സി.വൈ.എം. പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബിജോ പി.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റിചക്കാലക്കൽ, വൈസ് പ്രസിഡന്റ് ജെയ്സൺ ചക്കേടത്ത്, സെക്രട്ടറി അനൂപ് പുന്നപ്പുഴ, ഫാ.കുര്യാക്കോസ് കറുത്തേടത്ത്, ഫാ.അൽബിൻ കുടിലൽ, ജോർജ്ജ് കോച്ചേരി, അൽബിൻ എന്നിവർ പ്രസംഗിച്ചു.
കോവിഡ് മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന ടാസ്ക് ഫോഴ്സ് ടീമിന്റെ ഭാഗമായി മരണാനന്തര ശുശ്രൂഷയ്ക്ക് വേണ്ടി എല്ലാ രൂപതകളിലും വോളണ്ടിയർമാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് കെ.സി.വൈ.എം. സംസ്ഥാന സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സംസ്ഥാന വ്യാപകമായി പി.പി.ഇ. കിറ്റുകൾ വിതരണം ചെയ്യുന്നത്.